Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് ഇന്ന് സിംബാബ്‌വെ വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:08 pm IST
inSports

ഓക്‌ലന്‍ഡ്: പൂള്‍ ബിയില്‍ ടീം ഇന്ത്യ ഇന്ന് അവസാന പോരാട്ടത്തിനിറങ്ങുന്നു. എതിരാളികള്‍ ക്വാര്‍ട്ടറില്‍ കടക്കാതെ പുറത്തുപോയ സിംബാബ്‌വെ. രാവിലെ ആറിന് ഈഡന്‍ പാര്‍ക്കിലാണ് മത്സരം. കളിച്ച അഞ്ച് മത്സരങ്ങളിലും വിജയിച്ച് 10 പോയിന്റുമായി പൂള്‍ ബി ചാമ്പ്യന്മാരായി ക്വാര്‍ട്ടറില്‍ പ്രവേശിച്ച ടീം ഇന്ത്യയുടെ ഇന്നത്തെ ലക്ഷ്യം തുടര്‍ച്ചയായ ആറാം വിജയം. അതേസമയം സിംബാബ്‌വെയാകട്ടെ കളിച്ച അഞ്ച് കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് വിജയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, പാക്കിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നീ ടീമുകളോട് പരാജയപ്പെട്ടപ്പോള്‍ ഏക ജയം സ്വന്തമാക്കിയത് യുഎഇക്കെതിരെയാണ്.

അയര്‍ലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തോടെ രോഹിത് ശര്‍മ്മയും ഫോമിലേക്ക് മടങ്ങിയെത്തിയതാണ് ഇന്ത്യന്‍ ക്യാമ്പിലെ ആത്മവിശ്വാസം ഉയര്‍ത്തിയിരിക്കുന്നത്. ഒപ്പം ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ ധോണി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന എന്നിവരും മികച്ച ഫോമിലാണ്. രവീന്ദ്ര ജഡേജ മാത്രമാണ് ബാറ്റുകൊണ്ട് ടീമിന് ഇതുവരെ മികച്ച സംഭാവന നല്‍കാത്തത്.എന്നാല്‍ ബൗളിംഗില്‍ മികച്ച പ്രകടനമാണ് ജഡേജ നടത്തുന്നത്.

അതേപോലെ മുഹമ്മദ് ഷാമിയും ഉമേഷ് യാദവും നയിക്കുന്ന ബൗളിംഗ് പടയും മികച്ച ഫോമിലാണ്. കഴിഞ്ഞ അഞ്ചുകളികളിലും എതിര്‍ ടീമിനെ ഓള്‍ ഔട്ടാക്കാന്‍ സാധിച്ചവരാണ് ഇന്ത്യന്‍ ബൗളര്‍മാര്‍. അതുകൊണ്ടുതന്നെ ഇന്ന് സിംബാബ്‌വെക്കെതിരെയും അത്തരം പ്രകടനം നടത്താമെന്ന കണക്കുകൂട്ടലിലാണ് ധോണിയും കൂട്ടരും. ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചുകഴിഞ്ഞതിനാല്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താനും ധോണി മുതിര്‍ന്നേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ജഡേജ പുറത്തിരിക്കുകയും സ്റ്റുവര്‍ട്ട് ബിന്നി കളിക്കാനിറങ്ങുകയും ചെയ്യും.

മറുവശത്ത് അയര്‍ലന്റിനോടും പരാജയപ്പെട്ടതിന്റെ നിരാശയിലാണ് സിംബാബ്‌വെ ടീം അംഗങ്ങള്‍. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും അവസരത്തിനൊത്ത് ഉയരാത്തതാണ് അവരെ കഷ്ടത്തിലാക്കുന്നത്. സീന്‍ വില്ലംസണ്‍ മാത്രമാണ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം തരക്കേടില്ലാത്ത പ്രകടനം നടത്തിയിട്ടുള്ളത്. അതേസമയം അയര്‍ലന്റിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി ബ്രണ്ടന്‍ ടെയ്‌ലര്‍ ഫോമിലേക്ക് മടങ്ങിയെത്തിയതും അവരുടെ പ്രതീക്ഷകള്‍ക്ക് നിറമേകുന്നു.

എന്നാല്‍ ഓപ്പണര്‍മാരായ സിക്കന്ദര്‍ റാസയും ചിബാബയും മുന്‍നിര താരങ്ങളായ മസാകഡ്‌സയും മിറെയും ഉള്‍പ്പെട്ട താരങ്ങള്‍ ഇനിയും മികച്ച ഫോമിലേക്കുയര്‍ന്നിട്ടില്ല. അതുപോലെ തന്നെയാണ് ബൗൡഗ് നിരയും. ശരാശരിയിലും മികച്ച പ്രകടനം ഇതുവരെ പുറത്തെടുക്കാന്‍ ചതാരയും പന്‍യാന്‍ഗരയും മുപാരിവയും അടങ്ങുന്ന ബൗളര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്തിന് ദുര്‍ബലരായ യുഎഇയെ പോലും ഓള്‍ ഔട്ടാന്‍ സിംബാബ്‌വെ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല എന്നത് അവരുടെ ദൗര്‍ബല്യമാണ് തുറന്നുകാട്ടുന്നത്.

പൂള്‍ എയില്‍ ഇന്ന് നടക്കുന്ന കളിയില്‍ ഓസ്‌ട്രേലിയ സ്‌കോട്ട്‌ലന്‍ഡുമായി ഏറ്റുമുട്ടും. അഞ്ച് കളികളില്‍ നിന്ന് 7 പോയിന്റുമായി ക്വാര്‍ട്ടറില്‍ ഇടംപിടിച്ച ഓസ്‌ട്രേലിയക്ക് ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ പോയിന്റ് പട്ടികയില്‍ ശ്രീലങ്കയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്കുയരാന്‍ കഴിയും.

സ്‌കോട്ട്‌ലന്‍ഡ് ആകട്ടെ കളിച്ച അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട ടീമാണ്. ഇന്ന് ഒരു ആശ്വാസജയമെങ്കിലും നേടാന്‍ കഴിയുമോ എന്നായിരിക്കും സ്‌കോട്ടിഷ് പട കണക്കുകൂട്ടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.