ഹോബാര്‍ട്ട്: ലോകകപ്പ് ക്രിക്കറ്റ് പൂള്‍ എയിലെ മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിംഗിനയച്ചു. ഓസീസ് ടീമില്‍ പേസര്‍ പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി. പകരം സേവ്യര്‍ ഡോഹര്‍ത്തിയെ ഒഴിവാക്കി.
ജയത്തോടെ ഗ്രൂപ്പില്‍ എയില്‍ രണ്ടാം സ്ഥാനത്തെത്താനാണ് ഓസീസ് ലക്ഷ്യമിടുന്നത്. കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ട സ്‌കോട്ട്‌ലന്‍ഡ് ആശ്വാസ ജയത്തിനായാണ് ശ്രമിക്കുക.
















