ലുധിയാന: അറുപത്തിയൊന്‍പതാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇന്ന് നടക്കും. മുന്‍ ചാമ്പ്യന്മാരായ സര്‍വ്വീസസും പഞ്ചാബും തമ്മിലാണ് കലാശക്കളി.
നിലവിലെ ചാമ്പ്യന്മാരായ മിസോറാമിനെ സഡന്‍ഡത്തില്‍ പരാജയപ്പെടുത്തിയാണ് പഞ്ചാബ് 2010ന് ശേഷം ആദ്യമായി ഫൈനലിലേക്ക് യോഗ്യത നേടിയത്.
2010-ല്‍ ബംഗാളിനോട് 2-1നാണ് അവര്‍ പരാജയപ്പെട്ടത്. സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ 15-ാം ഫൈനലാണ് പഞ്ചാബിന് ഇത്തവണത്തേത്. എട്ട് തവണ അവര്‍ കിരീടം നേടുകയും ചെയ്തിട്ടുണ്ട്. 2007-08ലായിരുന്നു പഞ്ചാബിന്റെ അവസാന കിരീട നേട്ടം. അന്ന് സര്‍വ്വീസസിനെ 1-0ന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിരീടം സ്വന്തമാക്കിയത്. ആ കളിയുടെ തനിയാവര്‍ത്തനമാണ് ഇത്തവണത്തെ ഫൈനല്‍.
സര്‍വ്വീസസ് കേരളത്തെ അധികസമയത്തേക്ക് നീണ്ട കളിയില്‍ 3-0ന് തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചത്. എട്ട് തവണ ഫൈനലില്‍ കളിച്ച അവര്‍ മൂന്ന് തവണ ചാമ്പ്യന്മാരായിട്ടുണ്ട്. 2013-ല്‍ കൊച്ചിയിലാണ് പട്ടാളക്കാര്‍ അവസാനമായി കിരീടം ചൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: