Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാലിടറാതെ കരീബിയന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:08 pm IST
in Sports

നേപ്പിയര്‍: മുന്നില്‍ നിന്നത് ദുര്‍ബല പ്രതിയോഗി. എങ്കിലും വെസ്റ്റിന്‍ഡീസിന്റെ ചങ്കിടിപ്പിന് കുറവുണ്ടായില്ല. കാരണം പൂള്‍ ബിയില്‍ യുഎഇയുമായുള്ള ഈ മുഖാമുഖം അത്ര പ്രധാനപ്പെട്ടതായിരുന്നു കരീബിയന്‍ കൂട്ടത്തിന്. ബാറ്റും പന്തും കാര്യക്ഷമമായി പ്രയോഗിച്ച് ആറു വിക്കറ്റ് ജയത്തോടെ നാലാം സ്ഥാനക്കാരായി വിന്‍ഡീസ് അവസാന എട്ടില്‍ കയറിപ്പറ്റുക തന്നെ ചെയ്തു. നായകന്‍ ജാസന്‍ ഹോള്‍ഡര്‍ (4 വിക്കറ്റ്), ജെറോം ടെയ്‌ലര്‍ (3) എന്നിവരുടെ പന്തുകളും ജോണ്‍സന്‍ ചാള്‍സിന്റെയും (55) ജൊനാതന്‍ കാര്‍ട്ടറിന്റെയും (50 നോട്ടൗട്ട്) ബാറ്റുകളും വിന്‍ഡീസിനുവേണ്ടി ഉച്ചത്തില്‍ ശബ്ദിച്ചു.

ബാറ്റിംഗിന്റെ ആദ്യ ഊഴമേറ്റെടുത്ത യുഎഇ 175 റണ്‍സെന്ന തുച്ഛമായ സ്‌കോറില്‍ ഒതുങ്ങിക്കൂടി. 30.3 ഓവറില്‍ നാലു വിക്കറ്റുകള്‍ ബലികഴിച്ച് വിന്‍ഡീസ് വിജയപ്പടികേറി. അതോടെ പോയിന്റ് നിലയില്‍ വിന്‍ഡീസിനൊപ്പം നിന്ന അയര്‍ലന്റിന് റണ്‍റേറ്റില്‍ പിന്തള്ളപ്പെട്ട് നാട്ടിലേക്ക് വിമാനം കയറേണ്ടിവന്നു.

വിക്കറ്റ് മഴയോടെയായിരുന്നു നേപ്പിയറിലെ അങ്കത്തിന്റെ ആരംഭം.

ഹോള്‍ഡറും ടെയ്‌ലറും തീ തുപ്പിയപ്പോള്‍ അംജദ് അലി (5), അന്ദ്രി ബെറെംഗര്‍ (7), കൃഷ്ണ ചന്ദ്രന്‍ (0), ഖുറാം ഖാന്‍ (5), ഷെയ്‌മാന്‍ അന്‍വര്‍ (2), സ്വപ്‌നില്‍ പാട്ടീല്‍ (6) എന്നിവര്‍ കണ്ണടച്ചുതുറക്കുംമുന്‍പേ കൂടാരത്തിലെത്തി,യുഎഇ 6ന് 46 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പക്ഷേ, ഏഴാം വിക്കറ്റില്‍ നൂറിലേറെ റണ്‍സൊഴുകി.

അംജദ് ജാവേദും (56) നസീര്‍ അസീസും (60) ടീമിന്റെ രക്ഷകവേഷം കെട്ടി. ഈ സഖ്യം അറബ് പ്രതിനിധികളെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചെന്നു പറയാം.

ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസ് തെല്ലും പതറിയില്ല. പരിക്കേറ്റ ഓപ്പണണര്‍ ക്രിസ് ഗെയ്‌ലിന്റെ അഭാവം പ്രകടമക്കാതെ അവര്‍ നോക്കി. ഡെയ്്വന്‍ സ്മിത്ത് (15) ഫോമില്ലായ്‌മ തുടര്‍ന്നു. മര്‍ലോണ്‍ സാമുവല്‍സും (9) അധികനേരം ക്രീസില്‍ ചെലവിടാന്‍ മെനക്കെടാത്തവരുടെ കൂട്ടത്തില്‍പ്പെട്ടെങ്കിലും ഒമ്പതു ഫോറുകളും രണ്ടു സിക്‌സറും പറത്തിയ ചാള്‍സും അഞ്ചു ബൗണ്ടറികള്‍ തൊടുത്ത കാര്‍ട്ടറും കളി വിന്‍ഡീസിന്റെ വരുതിയില്‍ നിര്‍ത്തി. ഒടുവില്‍ ദിനേഷ് രാംദിന് (33 നോട്ടൗട്ട്) വിന്‍ഡീസിനെ വിജയരേഖ തൊടുവിച്ച് കരകയറി. മഞ്ജുള ഗുരുഗിനും അംജദ് ജാവേദിനും രണ്ടു വിക്കറ്റുകള്‍ വീതം ലഭിച്ചു. ഹോള്‍ഡര്‍ മാന്‍ ഓഫ് ദ മാച്ച്

സ്‌കോര്‍ ബോര്‍ഡ്

യുഎഇ– അംജദ് അലി എല്‍ബിഡബ്ല്യൂ ബി ഹോള്‍ഡര്‍ 5, അന്ദ്രി ബെറെംഗര്‍ സി രാംദിന്‍ ബി ഹോള്‍ഡര്‍ 7, കൃഷ്ണ ചന്ദ്രന്‍ സി സ്മിത്ത് ബി ഹോള്‍ഡര്‍ 0, ഖുറാം ഖാന്‍ ബി ടെയ്‌ലര്‍ 5, ഷെയ്‌മാന്‍ അന്‍വര്‍ ബി ടെയ്‌ലര്‍ 2, സ്വപ്‌നില്‍ പാട്ടീല്‍ ബി ഹോള്‍ഡര്‍ 6, ്അംജദ് ജാവേദ് ബി റസല്‍ 56, നസീര്‍ അസീസ് സി ഹോള്‍ഡര്‍ ബി സാമുവല്‍സ് 60, മുഹമ്മദ് തൗഖ്വിര്‍ ബി ടെയ്‌ലര്‍ 2, മഞ്ജുള ഗുരുഗ് നോട്ടൗട്ട് 4. എക്‌സ്ട്രാസ് 14. ആകെ 175 (47.4 ഓവര്‍).

വിക്കറ്റ് വീഴ്ച: 1-13, 2-16, 3-17, 4-21, 5-26, 6-46, 7-153, 8-167, 9-167, 10-175

ബൗളിംഗ്: ജെറോം ടെയ്‌ലര്‍ 8.4-0-36-3, ജാസന്‍ ഹോള്‍ഡര്‍ 10-1-27-4, കെമര്‍ റോച്ച് 8-0-54-0, ആന്ദ്രെ റസല്‍ 8-3-20-2, മര്‍ലോണ്‍ സാമുവല്‍സ് 10-4-25-1, ഡാരെന്‍ സമ്മി 1-0-4-0, ഡ്വെയ്്ന്‍ സ്മിത്ത് 2-0-5-0

വിന്‍ഡീസ്- ഡ്വെയ്ന്‍ സ്മിത്ത് സി പാട്ടില്‍ ബി ഗുരുഗ് 15, ജോണ്‍സണ്‍ ചാള്‍സ് സി കൃഷ്ണചന്ദ്രന്‍ ബി അംജദ് ജാവേദ് 55, മര്‍ലോണ്‍ സാമുവല്‍സ് സി ബെറെംഗര്‍ ബി ഗുരുഗ് 9, ജൊനാതന്‍ കാര്‍ട്ടര്‍ നോട്ടൗട്ട് 50, ആന്ദ്രെ റസല്‍ സി ആന്‍ഡ് ബി അംജദ് ജാവേദ് 7, ദിനേശ് രാംദിന്‍ നോട്ടൗട്ട് 33. എക്‌സ്ട്രാസ് 7. ആകെ 4ന് 176 (30.3).

വിക്കറ്റ് വീഴ്ച: 1-33, 2-53, 3-109, 4-118

ബൗളിംഗ്: നസീര്‍ അസീസ് 6-0-47-0, മുഹമ്മദ് നവീദ് 6-0-34-0, മഞ്ജുള ഗുരുഗ് 7.3-1-40-2, മുഹമ്മദ് തൗഖ്വിര്‍ 3-0-22-0, അംജദ് ജാവേദ് 8-0-29-2

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

പുതിയ വാര്‍ത്തകള്‍

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.