ദുബായി: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്ക് മുന്നേറ്റം. ധോണി രണ്ട് സ്ഥാനം മുന്നേറി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സും ശ്രീലങ്കയുടെ സംഗക്കാരയും ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന പട്ടികയില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി നാലാം സ്ഥാനത്താണ്.
ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയാണ് മൂന്നാമത്. മറ്റൊരു ഇന്ത്യന്‍താരമായ ശിഖര്‍ ധവാനാണ് ഏഴാം സ്ഥാനത്ത്. ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തതാണ് ധോണിക്ക് ഗുണമായത്. വെസ്റ്റ്ഇന്‍ഡീസിനെതിരേ പുറത്താവാതെ 45 റണ്‍സും സിംബാബ്‌വെക്കെതിരെ പുറത്താവാതെ 85 റണ്‍സും ധോണി നേടിയിരുന്നു. ഈ പ്രകടനമാണ് റാങ്കിംഗ് ഉയര്‍ത്താന്‍ ധോണിയെ സഹായിച്ചത്.
ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പന്തില്‍ ഒരു ഇന്ത്യന്‍താരവും ഇടംപിടിച്ചിട്ടില്ല. വിവാദ ബൗളിംഗ് ആക്ഷന്റെ പേരില്‍ ഏറെനാളായി കളിക്കളത്തിലിറങ്ങാത്ത പാക്കിസ്ഥാന്റെ സയിദ് അജ്മലാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്‌റ്റെയിന്‍ രണ്ടാം സ്ഥാനത്തും ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഇന്ത്യന്‍ താരങ്ങളായ ആര്‍. അശ്വിന്‍, ഭുവനേശ്വര്‍കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ 17, 18, 19 സ്ഥാനങ്ങളിലാണ്. നേരത്തെ ഏഴാം സ്ഥാനത്തായിരുന്ന സ്റ്റാര്‍ക്ക് ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നത്.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ശ്രീലങ്കയുടെ ദില്‍ഷനും ബംഗ്ലാദേശിന്റെ ഷക്കിബ് അല്‍ ഹസ്സനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങൡ. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്താണ്.
















