Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

അമര്‍നാഥ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:48 pm IST
inTravel

ശ്രീനഗറില്‍ നിന്ന്‌ പഹല്‍ഗാമിലേക്കുള്ള ബസില്‍ ഇവിടെ എത്താം. ഇവിടെ നിന്ന്‌ അമര്‍നാഥിലേക്കുള്ള യാത്ര ആരംഭിക്കുന്നതേ ഉള്ളൂ. പ്രധാനയാത്ര ശ്രാവണമാസത്തിലെ വെളുത്ത വാവിന്‍നാളാണ്‌ നടക്കുന്നത്‌. ആഷാഢത്തിലെ പൂര്‍ണിമയ്‌ക്കും ഉത്സവമുണ്ട്‌. എന്നാല്‍ ജൂണ്‍ പതിനഞ്ചിനു ശേഷം എന്നു വേണമെങ്കിലും യാത്ര ചെയ്യാവുന്നതാണ്‌. സെപ്റ്റംബര്‍ വരെ ദിവസംതോറും യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ട്‌.

ഒരുക്കങ്ങള്‍ : അമര്‍നാഥിലേക്കുള്ള യാത്ര ഏറ്റവും ചെറുതും സുഗമമവും മഞ്ഞു നിറഞ്ഞ ദിക്കിലൂടെ ഉള്ളതുമാണ്‌. ഈ യാത്രമൂലം മഞ്ഞു നിറഞ്ഞ ദിക്കിലൂടെയുള്ള യാത്രയുടെ ഒളി മങ്ങാത്ത അനുഭവം യാത്രക്കാരില്‍ ഉണ്ടാവും. ഒരു സെറ്റ്‌ കമ്പിളി, സ്റ്റോക്കിംഗ്സ്‌, ചെവിമറച്ചു വയ്‌ക്കാവുന്ന കമ്പിളിത്തൊപ്പി, ചൂടു ലഭിക്കുന്ന കോട്ട്‌, വെയിലത്തു ഉപയോഗിക്കാവുന്ന കണ്ണട, കമ്പിളികൊണ്ടുള്ള കയ്യുറ, ഒരു വടി, മൂന്നു കമ്പിളി, മഴക്കോട്ടും തൊപ്പിയും, ടോര്‍ച്ച്‌, അല്‍പം ഉണങ്ങിയ ആലൂബുഖാര (ഒരു തരം പഴം) ഇത്രയും യാത്രയ്‌ക്ക്‌ ആവശ്യമുള്ള സാധനങ്ങളാണ്‌. ആഹാരസാധനങ്ങള്‍ കൊണ്ടുപോകണമെന്നില്ല. വഴിക്ക്‌ അവിടവിടെ ഇഷ്ടാനുസരണം കിട്ടാനുണ്ട്‌.

പഹല്‍ഗാമില്‍ നിന്നും സവാരിക്കുതിരയും കൂലിക്കാരനോ സാധനങ്ങള്‍ വഹിക്കാവുന്ന കഴുതയോ കൂടി കരുതിയിരിക്കണം. ശ്രീനഗറില്‍ നിന്നും അമര്‍നാഥ്‌ യാത്രക്കാര്‍, കയറുകൊണ്ടുള്ള ചെരിപ്പ്‌, പുകയ്‌ക്കാനുള്ള തിരി, വാസ്ലേന്‍, തേങ്ങ, തീപ്പെട്ടി ഇവ കൊണ്ടു പോകണം. ഇവയ്‌ക്ക്‌ ഗുഹയില്‍ ഉപയോഗമുണ്ട്‌. പൂജയ്‌ക്കു വേണ്ടുന്ന ചുവന്നപൊടി, വസ്ത്രം, പേഡ (ഒരു തരം പലഹാരം) മുതലായവയും ശ്രീനഗറില്‍ നിന്നു തന്നെ സംഭരിക്കണം.

വഴി – പഹ്ലഗാമില്‍ നിന്നും എട്ടുകിലോമീറ്റര്‍ ചെന്നാല്‍ ചന്ദന്‍വാഡിയായി. ഇവിടെ വരെ വഴി നല്ലതാണ്‌. ഇവിടെ നല്ല ഹോട്ടലുമുണ്ട്‌. ചന്ദന്‍വാഡിയില്‍ നിന്ന്‌ ഏഴുകിലോമീറ്റര്‍ ചെന്നാല്‍ ശേഷനാഗ്‌. ഇവിടെ ഒരു പോസ്റ്റോഫീസുണ്ട്‌. ഏഴുകിലോമീറ്റര്‍ വഴിയില്‍ മൂന്നുകിലോമീറ്ററും കഠിനമായ കയറ്റമാണ്‌. ഇവിടെ ഒരു ഹോട്ടലുണ്ട്‌. ശേഷനാഗ്‌ അരുവിയുടെ മനോഹാരിത അനുപമമാണ്‌. കണ്ടു മനസ്സിലാക്കേണ്ടതാണ്‌. ശേഷനാഗില്‍ നിന്നും എട്ടരകിലോമീറ്റര്‍ യാത്ര ചെയ്യുമ്പോള്‍ പഞ്ചതരണിയില്‍ ചെല്ലാം. ഈ വഴി മുഴുവന്‍ തന്നെയും മഞ്ഞു മൂടിയതാണ്‌. ഇവിടെ വെയില്‍ ശക്തമാകുന്നതോടെ നിറമുള്ള കണ്ണട ധരിച്ചുവേണം നടക്കാന്‍. ഇല്ലെങ്കില്‍ കണ്ണുകള്‍ക്കു വേദനയുണ്ടാകും. ചുറ്റിക്കറങ്ങിപ്പോകേണ്ടതായ ദിക്കില്‍ വരുമ്പോള്‍ വായില്‍ അല്‍പം പുളി ഇടുക. കൈയിലും മുഖത്തും വാസ്ലേന്‍ പുരട്ടുക. അല്ലെങ്കില്‍ മഞ്ഞുകട്ടിമൂലം മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്‌. ഇവിടെ ഒരു വരാന്തയ്‌ക്കു തുല്യമായ താവളമുണ്ട്‌. പഞ്ചതരണിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ കൂടി ചെന്നാല്‍ അമര്‍നാഥിലെത്താം. ഇവിടെ തീര്‍ത്ഥാടകര്‍ക്കു താമസസൗകര്യം ഇല്ല. താമസത്തിന്‌ പഞ്ചതരണിലേക്കും തിരിച്ചുപോകണം.

അമരനാഥ്‌ സമുദ്രനിരപ്പില്‍ നിന്നും പതിനാറായിരം അടി ഉയരത്തിലാണ്‌. ഇവിടത്തെ പര്‍വ്വതത്തില്‍ അറുപതടി നീളമുള്ളതും മുപ്പതടി വീതിയുള്ളതും പതിനഞ്ചടി ഉയരമുള്ളതുമായ ഒരു ഗുഹയുണ്ട്‌. ഇതില്‍ അങ്ങിങ്ങായി ജലം തുള്ളിതുള്ളിയായി വീണുകൊണ്ടിരിക്കുന്നു. ഗുഹയില്‍ പ്രകൃത്യാ ഉള്ള മഞ്ഞുകട്ടയുടെ ചതുരത്തറയില്‍ മഞ്ഞുകട്ടിയിലുള്ള ശിവലിംഗം കാണാം.

ഗുഹയ്‌ക്കു താഴെ അമര്‍ഗംഗ എന്ന നദിയുണ്ട്‌. നദീജലത്തില്‍ സ്നാനം ചെയ്ത്‌ ചെരുപ്പുമാറ്റി കയര്‍ ചെരുപ്പു ധരിച്ച്‌ വീണ്ടും പോവാം. ഗുഹയില്‍ ഒരിടത്ത്‌ ഭസ്മം പോലെ വെളുത്ത മണ്ണ്‌ ഉണ്ടാവുന്നുണ്ട്‌. അത്‌ തീര്‍ത്ഥാടകര്‍ പ്രസാദമായി എടുത്തുകൊണ്ടുപോവുന്നു. പ്രധാന ഹിമലിംഗം കൂടാതെ രണ്ടു ചെറിയ ലിംഗങ്ങള്‍ കൂടി ഉണ്ട്‌. അവ പാര്‍വ്വതിയും ഗണപതിയുമാണെന്നു പറയുന്നു. ഈ പാര്‍വ്വതീപീഠം അന്‍പത്തൊന്നു ശക്തിപീഠങ്ങളില്‍ ഒന്നാണ്‌. ഇവിടെ സതീദേവിയുടെ കണ്ഠം വീണതാണ്‌.

തീര്‍ത്ഥാടകര്‍ക്ക്‌ കയര്‍ചെരിപ്പു ധരിച്ചു ശിവലിംഗത്തിനടുത്തു ചെന്നു പൂജനടത്താം.

ഭ്രാന്തമായ ധാരണ – മുന്‍പറഞ്ഞ ഹിമലിംഗം കറുത്തവാവിന്‍നാള്‍ കാണുകയില്ല. വെളുത്തവാവിന്‍ നാള്‍ പൂര്‍ണ്ണരൂപത്തില്‍ കാണാം. ചന്ദ്രനെപ്പോലെ കറുത്തപക്ഷത്തില്‍ ചെറുതായും വെളുത്തപക്ഷത്തില്‍ വലുതായും വരും. ഇങ്ങനെയെല്ലാം ചിലരുടെയിടയില്‍ ധാരണയുണ്ട്‌. അതെല്ലാം ഭ്രാന്തമായ ധാരണയാണ്‌. ഹിമലിംഗങ്ങള്‍ എല്ലായ്‌പ്പോഴും ഒരേ രൂപത്തില്‍തന്നെ ആയിരിക്കും. വേനല്‍ക്കാലത്ത്‌ അല്‍പം കുറഞ്ഞുപോയേക്കാം. ഗുഹയില്‍ ഒരു ജോഡി മാടപ്രാവുകള്‍ മാത്രം വസിക്കുന്നു എന്നു പറയുന്നതും ശരിയല്ല. പലപ്രാവശ്യം പല ജോഡി മാടപ്രാവുകളെ പലരും കണ്ടിട്ടുള്ളതായി പറയുന്നു.

മണികര്‍ണ്ണിക

ഈ സ്ഥലം കാശ്മീരിലെ സുപ്രസിദ്ധമായ കുലു താഴ്‌വരയിലെ പാര്‍വ്വതീതാഴ്‌വര എന്ന സ്ഥലത്താണ്‌. പത്താന്‍കോട്ടുനിന്നോ ചണ്ഡീകഢില്‍ നിന്നോ കുലു – മനാലിയിലേക്കു ബസ്‌ സര്‍വ്വീസുണ്ട്‌. എവിടെ നിന്നു വന്നാലും മാണ്ഡിയില്‍ വന്നിട്ടുവേണം പോവാന്‍. കുലുവില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ അപ്പുറം ഭൂമിക്കടിയില്‍ ഒരു മാര്‍ക്കറ്റുണ്ട്‌. ഇവിടെ നിന്നും മണികര്‍ണ്ണികയിലേക്ക്‌ ടാക്സി പോവുന്നുണ്ട്‌. മണികര്‍ണ്ണികയിലെ ഉമാമഹേശ്വരക്ഷേത്രം പ്രധാനമാണ്‌. ഇവിടെ പാര്‍വ്വതീനദീ തീരത്തും അതിലെ ജലപ്രവാഹത്തിനുള്ളിലും നിന്ന്‌ പമ്പില്‍നിന്നെന്നപോലെ ഉഷ്ണജലം ബഹിര്‍ഗമിക്കുന്നുണ്ട്‌. എപ്പോഴും പാര്‍വ്വതീനദിയിലെ ജലം തണുത്തു തന്നെയിരിക്കും. ഇവിടെ ഈ ഉഷ്ണജലപ്രവാഹം രണ്ടു രണ്ടരക്കിലോമീറ്റര്‍ സ്ഥലത്തു പല ദിക്കിലും കാണാം. ഉരുളക്കിഴങ്ങും അരിയും മറ്റും വേവിക്കാന്‍തക്ക ചൂടുള്ളതാണ്‌ ഇവിടെ ഉണ്ടാവുന്ന ഉഷ്ണജലം.

മണികര്‍ണ്ണികയില്‍ ഒരു ചെറിയ ക്ഷേത്രവും പോസ്റ്റോഫീസുമുണ്ട്‌. ഗ്രാമത്തിനടുത്ത്‌ ചില കുണ്ഡങ്ങളും കാണാം. ഗ്രാമത്തില്‍ രണ്ടു ക്ഷേത്രങ്ങളുണ്ട്‌. നദീതീരത്തെ ഉഷ്ണജലപ്രവാഹം കുളിക്കാന്‍ പാകത്തില്‍ ശീതികരിച്ചു തയ്യാര്‍ ചെയ്തിട്ടുണ്ട്‌. ഇവിടെ തീര്‍ത്ഥാടകര്‍ക്കു താമസത്തിനുള്ള സകല സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു.

– സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

Kerala

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

Kerala

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

പുതിയ വാര്‍ത്തകള്‍

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.