വള്ളിക്കുന്ന്: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് മണ്ഡലത്തിലെ എന്‍ഡിഎയുടെ പ്രവര്‍ത്തനവും പ്രചാരണവും ശ്രദ്ധേയമാകുന്നു. ഇരുമുന്നണികളെയും അപ്രസക്തമാക്കികൊണ്ട് ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളെ മുന്‍നിര്‍ത്തി പ്രചാരണം കൊഴുപ്പിക്കുകയാണ്.
ചിട്ടയോടുള്ള പ്രവര്‍ത്തനത്തില്‍ നിരവധി കുടുംബയോഗങ്ങള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. കുടുംബയോഗങ്ങളിലെ ജനപങ്കാളിത്തം എതിരാളികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഓരോ യോഗത്തിലും നേതാക്കളെ സ്വീകരിക്കാന്‍ മാത്രം അണിനിരക്കുന്നത്. മലപ്പുറത്ത് നിന്നൊരു കേന്ദ്രമന്ത്രി എന്ന ബിജെപിയുടെ വാഗ്ദ്ധാനം സഫലമാക്കാനുള്ള അക്ഷീണമായ പ്രയത്നമാണ് പ്രവര്‍ത്തകരും അനുഭാവികളും കാഴ്ചവെക്കുന്നത്. ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷി നേതാക്കളും പ്രചാരണത്തിനെത്തിയതോടെ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിച്ചു. ആനുകാലിക രാഷ്ട്രീയ സാമൂഹിക സംഭവങ്ങളും സ്ത്രീകള്‍ക്കേ നേരെയുള്ള അതിക്പമങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് സാധാരണക്കാരായ ജനങ്ങളും തിരിച്ചറിഞ്ഞതോടെ വള്ളിക്കുന്നിന്റെ മനസ്സ് എന്ഡിഎക്കൊപ്പമായി.
ഗൃഹസന്ദര്ശത്തില് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സഹകരണം ലഭിക്കുന്നത്. ബിജെപിയെ മാത്രമേ ഇന്ന് വിശ്വസിക്കാനാകൂയെന്ന നിലപാടിയാണ് അവര്‍. വിശ്രമമില്ലാത്ത പരിശ്രമം കൊണ്ട് അത്ഭുതം സൃഷ്ടിക്കുമെന്ന് മണ്ഡലത്തിലെ നേതാക്കളായ പി.ജയനിദാസ്, പീതാംബരന് പാലാട്ട്, എം.പ്രേമന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: