കോട്ടയം: തിരുവാറ്റ തുരുത്തിക്കുളങ്ങര ശ്രീരാമഹനുമാന്‍ ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ശ്രീരാമപുരസ്‌കാരം ഡോ.പി. ജി.രാമകൃഷ്ണപിള്ളയ്‌ക്ക് സമ്മാനിച്ചു. ദീര്‍ഘകാലമായുള്ള ആതുരസേവനരംഗത്ത് നിസ്വാര്‍ത്ഥം സേവനങ്ങളെ മാനിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കി ആദരിച്ചത്.
ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും കാര്‍ഡിയോതൊറാസിക് സര്‍ജ്ജനുമായ ഡോ.ടി.കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് രജികുമാര്‍ കപ്പടയില്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിസ്റ്റ് ഡോ.വി. എന്‍.ജയപ്രകാശ് പുരസ്‌കാരം ഡോ.പി.ജി.ആറിന് സമ്മാനിച്ചു.
പുതിയതായി നിര്‍മ്മിച്ച ചുറ്റമ്പല സമര്‍പ്പണം ശബരിഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീകുമാറും അന്നദാന മണ്ഡപത്തിന്റെ ശിലാസ്ഥാപനം ചാണ്ടിഹോംസ് എംഡി മാത്യുകുരുവിളയും നിര്‍വ്വഹിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച ശില്‍പികളെ യൂറോളജിസ്റ്റ് ഡോ.സുരേഷ് ഭട്ട് ആദരിച്ചു. തന്ത്രി കടിയക്കോല്‍ മധുസൂദനന്‍ നമ്പൂതിരി, ഡോ.എം.എന്‍.ശശികുമാര്‍, ഡോ.കെ.ജയപ്രകാശ്, ഡോ.പി.ആര്‍.കുമാര്‍, സെക്രട്ടറി അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















