വൈക്കം : ഇടഉല്ലല ഞെട്ട്യത്തറ ശ്രീഭദ്രകാളിക്ഷേത്രത്തിലെ പുണര്‍തം മഹോത്സവം തുടങ്ങി. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കലശാഭിഷേകവും ബ്രഹ്മകലശപൂജയും എഴുന്നള്ളിപ്പും ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ബിനീഷ് ശാന്തി, നന്ദു ശാന്തി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. രാവിലെ പൊങ്കാല സമര്‍പ്പണത്തിന്റെ ദിവ്യപ്രകാശനവും ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദ് നിര്‍വഹിച്ചു. വൈകുന്നേരം ഞെട്ട്യത്തറ ശ്രീഭദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന താലപ്പൊലി ഭക്തി നിര്‍ഭരമായി. ഉല്ലല ഗവണ്‍മെന്റ് സ്‌കൂള്‍ മൈതാനത്തു നിന്നും പുറപ്പെട്ട താലപ്പൊലിക്ക് വാദ്യമേളങ്ങളും പട്ടുകുടകളും അകമ്പടിയേകി. മഹാപ്രസാദ ഊട്ട്, വടക്കുപുറത്തുഗുരുതി എന്നിവയും നടന്നു.
















