തൃശൂര്‍: പൊതുമരാമത്ത് വകുപ്പില്‍ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനായി അനുവദിച്ചിരുന്ന പവ്വര്‍ ഓഫ് അറ്റോര്‍ണി നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. കരാറുകാര്‍ക്ക് ബാങ്കില്‍ നിന്ന് പണം ലഭിക്കുന്നതിനുള്ള പ്രധാന മാര്‍ഗമായിരുന്നു പവ്വര്‍ ഓഫ് അറ്റോര്‍ണി കരാറുകാരന്റെ സ്വന്തം സ്ഥലം ഈട് വെച്ചതിനുശേഷം ഓരോ വര്‍ക്കിന്റേയും പവ്വര്‍ ഓഫ് അറ്റോര്‍ണി ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ കരാറുകാരന് പണം ലഭിക്കുമായിരുന്നുള്ളു.
ഇത് നിര്‍ത്തലാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. ഏറ്റെടുത്ത പ്രവൃത്തികളുടെ പണം വര്‍ഷങ്ങളോളം കാത്തിരുന്ന ശേഷമാണ് കരാറുകാരനന് ഗവണ്‍മെന്റ് നല്‍കിയിരുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം പുതുതായി ധനകാര്യവകുപ്പ് ഏര്‍പ്പെടുത്തിയ ബില്‍ ഡിസ്‌കൗണ്ടിങ്ങ് സിസ്റ്റം വഴി 5.5ശതമാനം പലിശ ബാങ്കുകള്‍ക്ക് നല്‍കിയാണ് കരാറുകാരന് പണം ലഭിക്കുന്നത്. ഇങ്ങനെ സ്വന്തം പണത്തിന് പോലും പലിശ കൊടുക്കേണ്ടിവരുന്ന കരാറുകാരനെ ദ്രോഹിക്കുന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്നതെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: