പരപ്പനങ്ങാടി: നഗരസഭയിലെ പതിനഞ്ചാം ഡിവിഷനില്‍ ഉള്‍ക്കൊള്ളുന്ന മുങ്ങാത്തംതറ പട്ടികജാതി കോളനിയിലെ 150 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നില്ല.
പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തായിരിക്കെ 2002ല്‍ ജില്ലാ പഞ്ചായത്തിന്റെ മിനി ശുദ്ധജല പദ്ധതി പദ്ധതി പ്രകാരം കിണറും പമ്പുഹൗസും നിര്‍മ്മിക്കുന്നതിന് ഫണ്ട് ലഭിച്ചിരുന്നെങ്കിലും കിണറിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയതിനു ശേഷം അനുബന്ധ പമ്പ് ഹൗസ് നിര്‍മ്മിക്കുന്നതിലെ അലംഭാവം പ്രദേശത്തുകാര്‍ക്ക് പദ്ധതി നഷ്ടപ്പെടുത്തുകയായിരുന്നു.
സ്വകാര്യ വ്യക്തി സംഭാവന ചെയ്ത മൂന്ന് സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച വലിയ കിണറില്‍ കടുത്ത വേനലിലും നല്ല ജലലഭ്യതയുണ്ട്. പമ്പ് ഹൗസും ടാങ്കും നിര്‍മ്മിക്കാതെ ജലവിതരണം നടത്താനാകില്ല.
ഫലത്തില്‍ കുടിവെള്ളം അരികെയുണ്ടായിട്ടും പ്രദേശത്തുകാര്‍ക്ക് ഉപകാരപ്പെടുന്നില്ല. നഗരസഭാ സമിതിക്കും സ്ഥലം എംഎല്‍എക്കും നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെയും പരിഹാരമായിട്ടില്ല.
ഉള്ളണം മുങ്ങാത്തംതറ നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമേകുവാന്‍ സത്വര നടപടിയുണ്ടാകാത്ത പക്ഷം കുടിവെള്ളത്തിനായി പ്രത്യക്ഷജനകീയ സമരം സംഘടിപ്പിക്കുമെന്ന് ബിജെപി നെടുവ ഏരിയാ കമ്മറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: