ചങ്ങനാശ്ശേരി: തൃക്കൊടിത്താനം സെന്റ്‌സേവ്യേഴ്‌സ് ഫൊറോന പളളിയില്‍ വിശ്വാസോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാര്‍ത്തോമ്മാ നസ്രാണി സംഗമം പാരമ്പര്യതനിമയുടെ പുനഃരവതരണമായി. മാര്‍ത്തോമ്മാ നസ്രാണികളുടെ പരമ്പരാഗത വേഷത്തില്‍ ആയിരത്തഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ ദിവസം മുഴുവന്‍ നീണ്ട സംഗമത്തില്‍ അണിനിരന്നു. നസ്രാണി സ്ത്രീകളുടെ വേഷമായിരുന്ന ചട്ടയും മുണ്ടുമണിഞ്ഞ്്് ഏഴുന്നൂറില്‍ അധികം പെണ്‍കുട്ടികള്‍ അണിനിരന്നപ്പോള്‍ അന്യംനിന്ന ഒരു സംസ്‌കാരത്തിന്റെ ഓര്‍മ്മകള്‍ നാട്ടില്‍ നിറഞ്ഞു. പ്രായമായവര്‍ തങ്ങളുടെ ഓര്‍മ്മകള്‍ അയവിറക്കി.
ചങ്ങനാശ്ശേരി അതിരൂപതാ സന്ദേശനിലയം ഡയറക്ടര്‍ ഫാ.ജോബി കറുകപറമ്പില്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ.വര്‍ഗീസ് കാലായില്‍ അധ്യക്ഷത വഹിച്ചു. സന്ദേശനിലയം ഡയറക്ടര്‍ ഫാ.ജോബി കറുകപറമ്പില്‍ ബലിയര്‍പ്പണത്തില്‍ മുഖ്യകാര്‍മ്മികനായി. ചട്ടയും മുണ്ടുമണിയുന്ന ഇടവകയിലെ എണ്‍പത്് വയസിലധികം പ്രായമുളള അമ്മമാരെ ചടങ്ങില്‍ ആദരിച്ചു.
















