Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അരങ്ങുവിട്ട ഐവര്‍കളിക്ക് കളിത്തട്ടില്‍ ഇന്ന് പുനര്‍ജ്ജന്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 07:53 pm IST
inKottayam

വാഴൂര്‍: മേജര്‍ കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന് ഉത്രം നാളില്‍ രംഗാവതരണം ചെയ്തിരുന്ന ഐവര്‍കളി 36 വര്‍ഷങ്ങള്‍ക്കുശേഷം കൊടുങ്ങൂരമ്മയുടെ തിരുസന്നിധിയില്‍ പുന:രാരംഭിക്കുന്നു.

തിരുവുത്സവത്തിന്റെ എട്ടാം ദിവസമായ ഇന്ന് വൈകിട്ട് ഏഴിനാണ് പുതുതലമുറക്ക് കലാരൂപം പരിചയപ്പെടുത്തുന്നതിനായി ക്ഷേത്ര മുറ്റത്തെ കളിത്തട്ടില്‍ ഐവര്‍കളി അരങ്ങേറുക. മുണ്ടക്കയം കൊമ്പുകുത്തി ഐവര്‍കളി സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്.നാലുതൂണുകളില്‍ തട്ടുറപ്പിച്ച് 28 കഴുക്കോലുകള്‍ സമന്വയിപ്പിച്ച് ഓടുകള്‍ മേഞ്ഞ കളിത്തട്ട് ശില്പവൈവിധ്യത്തിന്റെ കാലം മറയ്‌ക്കാത്ത തെളിവാണ്.

കാളീഭക്തനായ കര്‍ണ്ണനെ പാണ്ഡവര്‍ വധിച്ചതറിഞ്ഞ് രൗദ്രവേഷം പൂണ്ട് പാണ്ഡവരെ നിഗ്രഹിക്കുവാന്‍ പുറപ്പെട്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്തുവാന്‍ പാണ്ഡവര്‍ക്ക് ശ്രീകൃഷ്ണന്‍ ഉപദേശിച്ചു കൊടുത്തതാണ് ഈ അനുഷ്ഠാനം എന്ന് ഐതിഹ്യം. കാളീകോപം തിരിച്ചറിഞ്ഞ ശ്രീകൃഷ്ണന്‍ പാണ്ഡവന്മാരെ വിളിച്ചുവരുത്തി ദേവിയെ സ്തുതിച്ച് പാട്ടുപാടിക്കളിച്ച് ദേവീപ്രീതി നേടണമെന്ന് നിര്‍ദ്ദേശിച്ചു. ശ്രീകൃഷ്ണന്‍ തന്നെ നടുവില്‍ വിളക്കായി നിന്നുകൊണ്ട് പാട്ടുപാടിക്കൊടുത്ത് പാണ്ഡവന്മാരെ കളിപ്പിച്ചു. ഇതിന്റെ ഫലമായി ദേവി പ്രസാദിച്ച് പാണ്ഡവന്മാരെ അനുഗ്രഹിച്ചു.

ഒരുവര്‍ഷത്തെ മെയ് പയറ്റിനു ശേഷമാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. ഓല കൊണ്ട് കെട്ടിമറച്ച് ചാണകം മെഴുകി വെടിപ്പാക്കിയ തറയില്‍ മെയ് അഭ്യാസങ്ങള്‍ക്കൊപ്പം കളിക്കാരെ തടികൊണ്ടുള്ള ചുരിക, പരിച എന്നിവയുടെ പ്രയോഗവും അഭ്യസിപ്പിക്കുന്നു.ഗണപതി, ദേവീസ്തുതികള്‍ കളിക്കാര്‍ മന:പാഠ മാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.

വാഴൂരില്‍ പുതുപ്പറമ്പില്‍ പരമേശ്വരന്‍നായരുടെ സ്ഥലത്ത് ഐവര്‍കളി ആശാനായ ഇളമ്പള്ളി മഠത്തിലെ രാമന്‍നായരുടെ ശിഷ്യത്വം സ്വീകരിച്ച് കൊടുങ്ങൂര്‍ നിവാസികളായ ഭക്തജനങ്ങള്‍ പരിശീലനത്തിനെത്തിയിരുന്നു. ക്ഷേത്ര കളിത്തട്ടില്‍ ഉത്രം നാളില്‍ രാവിലെ 8 മുതല്‍ ഉച്ചപൂജ വരെ ഐവര്‍കളി നടത്തിയിരുന്നു. കാല്‍മുട്ടിനു മുകളില്‍ തറ്റുടുത്ത് തലപ്പാവു വച്ച് ശരീരത്തില്‍ ചന്ദനം പൂശി വിളക്കിനു ചുറ്റും ആശാന്‍ പാടുന്ന ദേവീസ്തുതികള്‍ ഏറ്റുപാടി കൈകൊട്ടി നൃത്തം ചെയ്യുന്നു.

വരുംവര്‍ഷങ്ങളില്‍ ദേവീഹിതമറിഞ്ഞ് ഉത്രം നാളില്‍ ഐവര്‍കളി വിപുലമായി നടത്താനാണ് ഉപദേശകസമിതിയുടെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

Music

നന്മയോണം” റിലീസായി

Kerala

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.