പാമ്പാടി: ശ്രീഭദ്ര പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാല സമ്മര്‍ക്യാമ്പ് ഏപ്രില്‍ 19 മുതല്‍ 21വരെ നടക്കും.
സ്‌പോര്‍ട്‌സ്, മാജിക് ഷോ, കുക്കറി ഷോ, ക്രാഫ്റ്റ്, ആരോഗ്യബോധവല്‍ക്കരണം, വ്യക്തിത്വ വികസനം തുടങ്ങി വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ക്യാമ്പ്.
എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് ഒന്നു വരെ നടക്കുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത് അതാത് മേഖലകളില്‍ വൈദഗ്‌ദ്ധ്യം നേടിയവരായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9446375469, 8129725767,0481-2509920 നമ്പരുകളില്‍ ബന്ധപ്പെടുക.
















