തിരുവനന്തപുരം: ആര്‍എസ്എസ് ശാഖാമുഖ്യശിക്ഷകിന്റെ വീടിനുനേരെ ബോംബേറ്. വലിയശാല ശാഖാമുഖ്യശിഷക് ശ്രീചിത്രാ ലൈനില്‍ ദേവദര്‍ശനത്തില്‍ ജയദേവിന്റെ വീട്ടിലേക്കാണ് സിപിഎം പ്രവര്‍ത്തകര്‍ ബോംബേറ് നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12.30 നാണ് സംഭവം. മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് അക്രമം നടത്തിയത്. വീട്ടില്‍ ജയദേവും അച്ഛനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. സ്‌ഫോടകശബ്ദം കേട്ട ഇവര്‍ ലൈറ്റ് വെട്ടത്തില്‍ അക്രമികളെ കണ്ടിരുന്നു. നെടുങ്കാട് കൗണ്‍സിലര്‍ പുഷ്പലതയുടെ മകന്‍ അമലിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. ബോംബേറില്‍ വീട്ടുപകരണങ്ങളും മുറ്റത്തുണ്ടായിരുന്ന ബൈക്കും നശിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വലിയശാലയില്‍ നിരന്തര ആക്രമണമാണ് സിപിഎം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ ആറന്നൂര്‍ സ്വദേശി മാടന്‍ എന്ന അരുണ്‍, തിരുമല സ്വദേശി നന്ദു എന്നിവരെ തമ്പാനൂര്‍ എസ്‌ഐ, എസ്പി പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.
















