മണ്ണയ്‌ക്കനാട്: കാവില്‍ ഭഗവതീക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം ആറിന് ആരംഭിക്കും. മീനപ്പൂര ദിനമായ എട്ടിനാണ് സമാപനം. ഒന്നാം ഉത്സവദിനമായ ആറിന് വൈകിട്ട് 5ന് നടത്തുന്ന സര്‍വ്വൈശ്വര്യപൂജയോടെയാണ് ഉത്സവാരംഭം. പുളിയ്‌ക്കാപ്പറമ്പ് ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 7ന് രാവിലെ 7.45ന് പൊങ്കാല. മേല്‍ശാന്തിമോഹനന്‍ നമ്പൂതിരി ഭണ്ഡാര അടുപ്പില്‍അഗ്നി പകരും. 9.30ന് പൊങ്കാലസമര്‍പ്പണം.മീനപ്പൂരദിനമായ എട്ടിന് രാവിലെ 8.30 ന് ഊരാണ്മകുടുംബങ്ങളിലേക്ക് ഇറക്കിപൂജ, 9.30ന് ചിറയില്‍ഗണിപതി-ശാസ്താക്ഷേത്രത്തില്‍ നിന്ന ്കുംഭകുടഘോഷയാത്ര, 11ന് കുംഭകുടഅഭിഷേകം, 4ന് കള്ളിയ്‌ക്കല്‍ ഭാഗത്തേക്ക് ദേശവഴിയെഴുന്നള്ളത്ത്, 7.15 ന് തുരുത്തിക്കാട് ഭാഗത്തേക്ക് ദേശവഴിയെഴുന്നള്ളത്ത്. 9ന് ചിറയില്‍ ഗണപതി-ശാസ്താ ക്ഷേത്രത്തില്‍ നിന്ന്കാവില്‍ ഭഗവതി ക്ഷേത്രത്തിലേക്ക്‌ദേശവിളക്ക് 12ന് ഗരുഡന്‍ വരവ്, ഗരുഡന്‍ തൂക്കം
















