ചിങ്ങവനം: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സഹായിക്കണമെന്ന് വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.ആര്‍.സുധീന്ദ്രന്‍ ആവശ്യപ്പെട്ടു.
വിഎസ്എസ് 200-ാം നമ്പര്‍ ചിങ്ങവനം ശാഖാ വാര്‍ഷിക പൊതു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് പി.പി. ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. ഭാരവാഹികളായി പി.പി.ജനാര്‍ദ്ദനന്‍ (പ്രസിഡന്റ്), കെ.ഡി. ശിവന്‍ ആചാരി (വൈസ് പ്രസിഡന്റ്), വി.ജി.റെജിമോന്‍ (സെക്രട്ടറി ), വി.പി. ഉദയകുമാര്‍(ജോ.സെക്രട്ടറി), പി.പി. സുകുമാരന്‍ ആചാരി (ഖജാ.), ജനീഷ് പി. ഉദയന്‍(യൂണിയന്‍ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.
















