മാടപ്പള്ളി: കേരള വണിക വൈശ്യ സംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ബാലശലഭം’ ചങ്ങാതിക്കൂട്ടം പരിശീലനക്യാമ്പ് ആറു മുതല്‍ ഒന്‍പതു വരെ മാടപ്പള്ളി ഗവ. എല്‍. പി. സ്‌കൂളില്‍ നടക്കും. കുട്ടികളില്‍ സ്‌നേഹം, പ്രകൃതി സംരക്ഷണം,പരിസരശുചിത്വം, സമാധാനം, കുടുംബം, അച്ചടക്കം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ക്യാമ്പ്.
ആറിന് ഉച്ചക്ക് രണ്ടിന് മാടപ്പള്ളി ഭഗവതിക്ഷേത്രത്തിന് സമീപത്തു നിന്നും സാംസ്‌കാരികറാലി ആരംഭിക്കും. നാലിന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ചലച്ചിത്രഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രപ്രസാദ് മുഖ്യാതിഥി ആകും. വൈകിട്ട് ആറിന് ഗാനമേള തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍. 7ന്ഉച്ചക്ക് രണ്ടിന് സോഷ്യല്‍മീഡിയയും ഇന്നത്തെ കുട്ടികളും” എന്ന വിഷയത്തില്‍ വനിതാ കമ്മീഷനംഗം ഡോ.ജെ. പ്രമീളാദേവി ക്ലാസ്സ് നയിക്കും. വൈകിട്ട് മൂന്നിന് കളിക്കൂട്ടം. നാലരയ്‌ക്ക് കളിക്കൂട്ടം. രാത്രി എട്ടിന് ബോഡി ബില്‍ഡിംഗ് ഷോ.രാത്രി പത്തിന് സംഘാടകസമിതിയോഗം. എട്ടിന് രാവിലെ പത്തു മുതല്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കുന്നു.രാത്രി 7.15 ന് വില്‍പ്പാട്ട്. ഒന്‍പതിന് രാവിലെ 9.30 ന് വ്യക്തിത്വവികസനവും മൂല്യബോധവും എന്ന വിഷയത്തില്‍ രാജേഷ് കെ. പുതുമന ക്ലാസ്സ് നയിക്കും.
ഉച്ചക്ക് 12 ന് സ്‌നേഹവിരുന്ന്. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം. പി. മുഖ്യാതിഥി ആകും. ഡോ. എന്‍. ജയരാജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
















