വിഴിഞ്ഞം: മൂന്ന് മാസത്തോളമായി തിരുവല്ലത്ത് വില്ലേജ് ഓഫീസറുടെ സേവനം ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ച് ബിജെ പിയുടെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തി. വില്ലേജ് ഓഫീസറുടെ അഭാവം നിമിത്തം സാധാരണക്കാരന്റെ അത്യാവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ പോലും മുടങ്ങി പോകുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായത്.റവന്യൂ വകുപ്പിനെ പലതവണ പരാതി അറിയിച്ചെങ്കിലും നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധസമരം നടത്തിയത്.അടിയന്തരമായി വില്ലേജോഫീസറെ നിയമിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഈ ഓഫീസിന് കഴിഞ്ഞിരുന്നില്ല. വെള്ളാര്‍, പുഞ്ചക്കരി, തിരുവല്ലം, പൂങ്കുളം എന്നീ നാലു വാര്‍ഡുകളിലായി അന്‍പതിനായിരത്തോളം പേര്‍ കരമടയ്‌ക്കുന്ന വില്ലേജാണിത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ദിവസവും നൂറോളംപേര്‍ ഇവിടെയെത്താറുണ്ട്. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെച്ചാലും വില്ലേജോഫീസര്‍ ഒപ്പിടാതെ നല്‍കാന്‍ കഴിയില്ല.വരുമാനം, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വില്ലേജ് ഓഫീസ് കയറി മടുത്തുവെന്ന് നാട്ടുകാര്‍ പറയുന്നു.
രാവിലെ ആരംഭിച്ച സമരത്തിനൊടുവില്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ എത്തി സമരക്കാരുമായി ചര്‍ച്ച നടത്തി നാല് ദിവസങ്ങള്‍ക്കകം വില്ലേജ് ഓഫീസറെ നിയമിക്കാം എന്ന ഉറപ്പിനൊടുവിലാണ് സമരക്കാര്‍ പിരിഞ്ഞു പോയത്.ബിജെപി നേതാക്കളായ ശിവപ്രസാദ്, സജീവ്, ഡെന്നീസ്, സുഗതന്‍, അഡ്വ.അനൂപ്, രതീഷ് ,മഹിളാ മോര്‍ച്ച നേതാക്കളായ അനു അയ്യപ്പന്‍, അനിതാ അജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
















