ചങ്ങനാശേരി: മാര്‍ക്കറ്റില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാല സ്ഥാപിക്കുന്നതിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താല്‍ സമാധാനപരം. സമരപന്തലിനു മുന്‍പില്‍ വാഹനങ്ങള്‍ തടഞ്ഞത് ചെറിയ വാക്കേറ്റത്തില്‍ കലാശിച്ചു.
വാഹനം തടഞ്ഞത് തൊഴിലാളികള്‍ ചോദ്യം ചെയ്തു. സമരപന്തലിന് മുമ്പിലെത്തി ബഹളമുണ്ടാക്കിയത് പോലീസെത്തി മാറ്റിയതുമൂലം അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. രാവിലെ പത്തുമണിക്ക് വട്ടപ്പള്ളിയില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരത്തിലെത്തി കെഎസ്ആര്‍ടിസിക്കു മുന്‍പില്‍ യോഗം ചേര്‍ന്നു.
പ്രകടനത്തിന് ശേഷം ചേര്‍ന്ന യോഗത്തില്‍ സി.എഫ്. തോമസ് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍, വ്യാപാരി നേതാക്കളായ സാംസണ്‍ വലിയപറമ്പില്‍, സതീഷ് വലിയവീടന്‍, ജോണ്‍സണ്‍ പ്ലാന്തോട്ടം, വലിയപള്ളി വികാരി ഫാ.തോമസ് പുത്തന്‍പുര, ബിജെപി മണ്ഡലം പ്രസിഡന്റ് എം എസ് വിശ്വനാഥന്‍, ജനറല്‍ സെക്രട്ടറി ബി.ആര്‍.മഞ്ജീഷ്, വി.ജെ. ലാലി, സണ്ണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
















