തിരൂര്‍: വില്‍പ്പനക്കായി രഹസ്യ അറയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യ ശേഖരം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മദ്യം വാങ്ങാനെത്തിയ ഒരാളുള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.തൃക്കണ്ടിയൂര്‍ കാഞ്ഞിരപ്പറ്റ് കൃഷ്ണന്‍കുട്ടി(45) ന്റെ വീട്ടില്‍ നിന്നാണ് മദ്യം പിടിച്ചെടുത്തത്. അരലിറ്ററിന്റെ 196 കുപ്പി മദ്യം ഉണ്ടായിരുന്നു. ബീവറേജസ് ഔട്ട് ലെറ്റില്‍ ഒരുമിച്ച് മദ്യം വാങ്ങിയശേഷം ആവശ്യക്കാര്‍ക്ക് ഇരട്ടിവിലയ്ക്ക് എത്തിച്ചു കൊടുക്കും. ഉദ്യോഗസ്ഥന്മാര് അടക്കമുള്ളവരാണ് ഇയാളുടെ ഉപഭോക്താക്കള്‍. മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ബൈക്കില്‍ കൃഷ്ണന്‍കുട്ടി മദ്യം എത്തിച്ചുകൊടുക്കും. പലിശക്ക് പണം കടം കൊടുക്കുന്ന പരിപാടിയും ഇയാള്‍ക്കുണ്ട്. വീട്ടുകാരുടെ എതിര്പ്പുവകവെക്കാതെയാണ് ഇയാള്‍ വീട്ടില്‍ മദ്യം സംഭരിക്കുന്നത്. നേരത്തെയും വിദേശമദ്യവുമായി ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും പിടിയിലായത്. വന്‍ തോതില്‍ മദ്യം സംഭരിച്ചു വെച്ചതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രിയ എസ്.ഐ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വീട് റെയ്ഡ് ചെയ്യുകയായിരുന്നു. എഎസ്ഐ വാസു, ജെ.ലൂഷ്യസ്, കെ.ഷിജിത്ത്, എസ്.എസ്.സുജിത്ത്, സാബു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
എക്സൈസ് ഓഫീസിന്റെ മൂക്കിന് താഴെയാണ് കൃഷ്ണന്‍കുട്ടി തന്റെ കച്ചവടം നടത്തിയിരുന്നത്. കൃത്യമായി കൃഷ്ണന്‍കുട്ടിയും കിമ്പളവും സല്‍ക്കാരവും ഏറ്റുവാങ്ങിയിരുന്ന എക്സൈസ് ഓഫീസര്‍മാര്‍ ഇയാള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. അഥവാ പോലീസ് പിടിച്ചാല്‍ രക്ഷകരായി സിപിഎം നേതാക്കളും രംഗത്തെത്തും. വലിയൊരു സാമൂഹ്യവിപത്തായി വളര്‍ന്നുകൊണ്ടിരുന്ന ഇയാളെ തിരൂര്‍ എസ്ഐ രഞ്ജിത്തിന്റെ ഇടപെടലുകളാണ് ഇപ്പോള്‍ കുടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: