പാലാ: ക്ഷേത്ര പരിശുദ്ധിയെ തകര്‍ക്കുന്ന സര്‍ക്കാര്‍ ബിവറേജ് ചില്ലറ വില്‍പ്പനശാല തുറക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ക്ഷേത്രസംരക്ഷണ സമിതിയുടെ ജില്ലാ സമിതി ഐകകണ്‌ഠ്യേന തീരുമാനിച്ചു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരിക്കല്‍ അടച്ചുപൂട്ടിയ മദ്യവില്‍പ്പനശാല വീണ്ടും തുറക്കാന്‍ തുടര്‍നടപടി ഉണ്ടായാല്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രതിഷേധസമരവും ഉപരോധവും സംഘടിപ്പിക്കാന്‍ ജില്ലാ സമിതിയോഗം തീരുമാനിച്ചു. കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ പവിത്രതയെ തകര്‍ക്കുന്നതും ജനജീവിതം ദു:സഹവുമാക്കുന്നതായ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജനാര്‍ദ്ദനന്‍ നായര്‍, ജനറല്‍ സെക്രട്ടറി വി.എസ്. രാമസ്വാമി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















