കോട്ടയം : കങ്ങഴ ഹിന്ദുമത കണ്‍വന്‍ഷന്‍ പത്തനാട് ഭഗവതിക്ഷേത്ര മൈതാനത്ത് ആരംഭിച്ചു. അഡ്വ. ബി മധുസൂധനക്കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആചാര്യ ഗോപാലകൃഷ്ണ വൈദിക് കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ പങ്കെടുത്തു.
‘വേദങ്ങള്‍ സംസ്‌കൃതത്തില്‍ എഴുതപ്പെട്ടതാണ് അതില്‍ വൈഞ്ജാനിക സംസ്‌കൃതവും ലൗകീക സംസ്‌കൃതവും ഉണ്ട.് അത് തിരിച്ചറിഞ്ഞ് പ്രായോഗിക ജീവിതത്തില്‍ പകര്‍ത്തുന്നവനാണ് ജീവിതത്തില്‍ വിജയിക്കുന്നത്. വേദങ്ങളിലും ഉപനിഷത്തുകളിലും ഉള്ളവയെ ആധുനിക ലോക ജീവിതത്തില്‍ യോജിക്കുന്നവയായി മാറ്റണമെന്നും ആചാര്യ ഗോപാലകൃഷ്ണ വൈദിക് പറഞ്ഞു. വി. ഗിരീഷ്, രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുകയും ചെയ്തു.
















