കടുത്തുരുത്തി: പെരുവയില്‍ വിണ്ടും ഡിവൈഎഫ്‌ഐ- സിഎസ്ഡിഎസ് സംഘര്‍ഷം. സിഎസ്ഡിഎസ് കൂട്ടാനിയ്‌ക്കല്‍ കുടുംബയോഗം പ്രസിഡന്റ് ജോജോ ചെറിയാന്‍(42)നാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്്്.ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പെരുവടൗണിലെത്തിയ ജോജോ വീട്ടിലേക്ക് പോകുന്നതിനായി ഓട്ടോയില്‍ കയറുന്നതിനിടയില്‍ ഡിവൈഎഫ്‌ഐക്കാര്‍ സംഘംചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു. ഓട്ടോയില്‍ നിന്നും ഇയാളെ വലിച്ചിറക്കി നിലത്തിട്ട്് ചവിട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ജോജോയെ മെഡിക്കല്‍ കോളേജില്‍ തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം സിഎസ്ഡിഎസ്് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് വെല്ല്യാട്ടുക്കുഴി തമ്പി(52)യെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ഇയാളുടെ കാര്‍ കത്തിക്കുകയും ചെയ്തിരുന്നു.
ഒരു മാസമായി മുളക്കുളം പഞ്ചായത്തില്‍ ഡിവൈഎഫ്‌ഐ-സിഎസ്ഡി.എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതോടെ പ്രദേശത്ത്് കളക്ടര്‍ 14 ദിവസത്തെ നിരോധനജ്ഞ പ്രഖ്യാപിച്ചിരുന്നു.
പിന്നീട് സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് നിരോധനാജ്ഞവീണ്ടും പതിനാല് ദിവസംകൂടി നീട്ടിയിരുന്നു. ഇതിന്റെ കാലവധി തീരുവാനിരിക്കെയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്.
















