Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുന്നുകള്‍ അരിഞ്ഞെടുത്ത് മണ്ണ് മാഫിയ അഴിഞ്ഞാടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 10:41 pm IST
in Kottayam

കുറവിലങ്ങാട്:ജൈവസമ്പത്ത് ഇല്ലാതാക്കി കുന്നുകള്‍ അരിഞ്ഞെടുത്ത് മണ്ണ് ഖനനം നടത്തുന്ന മാഫിയാ കുറവിലങ്ങാട് പഞ്ചായത്തില്‍ സജീവമായി. വ്യവസായ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും പിന്‍ബലത്തിലാണ് മണ്ണ് മാഫിയാ അഴിഞ്ഞാടുന്നത്.

കുറവിലങ്ങാട് കോഴാ ഇടയാലി നരിവേലി റോഡിന് സമീപത്തായി ജനവാസമേഖലയില്‍ ഇരുനൂറ് അടി ഉയരമുളള വേമ്പന്‍മലയിലെ മണ്ണും കല്ലും കടത്തിക്കൊണ്ടുപോകുന്നതിനുളള നീക്കം നടക്കുന്നുണ്ട്.

പാറയും മണ്ണും നിറഞ്ഞ ജൈവസമ്പത്ത് നിറഞ്ഞ് ആറര ഏക്കറോളം വരുന്ന ഭൂപ്രദേശത്തിന്റെ ഒന്നേകാല്‍ ഏക്കര്‍ പ്രദേശമാണ് ഖനനം ചെയ്യാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. റവന്യൂ വകുപ്പില്‍ നിന്ന് അനുമതി വാങ്ങി മൈനിങ് ആന്റ് ജിയോളജിയുടെ അവസാനഘട്ട അനുമതിക്കായി കാത്തിരിക്കുകയാണ് മണ്ണ് മാഫിയ.

കഴിഞ്ഞ മാര്‍ച്ചില്‍ വേമ്പന്‍മലയുടെ ഏതാനും ഭാഗം മാഫിയ കൈവശപ്പെടുത്തിയിരുന്നു. ഇരുനൂറ് അടി ഉയരമുളള വേമ്പന്‍മല വ്യാജ അനുമതിയുടെ മറവില്‍ അരിഞ്ഞെടുത്ത്് മണ്ണും കല്ലും ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് കടത്തിക്കൊണ്ടുപോകുവാനാണ് മണ്ണ് മാഫിയായുടെ നീക്കം.

ഇതോടെ ആവാസവ്യവസ്ഥയില്‍ കാതലായ മാറ്റം സംഭവിക്കുകയും സമീപത്തെ പുരയിടങ്ങളില്‍ സ്ഥിതിചെയ്യുന്ന ശുദ്ധജല കിണര്‍ ചെളിവെളളം നിറഞ്ഞ് മലിനമാകുകയും നിരവധി കിണറുകളില്‍ ജലനിരപ്പ് താഴുകയും ചെയ്തു.

രൂക്ഷമായ കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശമാണിത്. വേമ്പന്‍മലയുടെ മുകള്‍ഭാഗത്ത് നിരവധി കുടുംബങ്ങളും കൃഷിഭൂമിയുമുണ്ട്. കുന്നിടിച്ച് നിരത്തുന്നതോടെ കൃഷിഭൂമികള്‍ ഒലിച്ചുപോകുന്നതിനും വീടുകളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവുന്നതിനും ഇടയുണ്ട്. അവശേഷിക്കുന്ന മലമ്പ്രദേശം കൂടി ഖനനം ചെയ്ത് മാറ്റിയാല്‍ ഈ പ്രദേശത്ത് ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കുന്ന പരിസ്ഥിതി വ്യതിയാനം ഉണ്ടാകുമെന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. ഉഴവൂര്‍, കാണക്കാരി പഞ്ചായത്തുകളിലും വെളിയന്നൂര്‍ പഞ്ചായത്തിലെ പുതുവേലി മേഖലയിലും മരങ്ങാട്ടുപിളളി മണ്ണയ്‌ക്കനാട്ടും മണ്ണെടുപ്പ് വ്യാപകമാണ്.

കുന്നുകള്‍ അരിഞ്ഞെടുത്ത് ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും നികത്തുന്നതോടെ ഗ്രാമീണ ജീവിതം ദുസഹമായിരിക്കുകയാണ്. രാപകല്‍ വിത്യാസമില്ലാതെ പൂഴിയുമായി ടിപ്പറുകളും ടോറസുകളും മരണപ്പാച്ചില്‍ ആരംഭിച്ചതോടെ അടുത്തകാലത്ത് ടാറിങ്ങ് പൂര്‍ത്തിയാക്കിയ റോഡുകള്‍ പോലും തകര്‍ന്നു.

മെറ്റലുകള്‍ ഇളകിമാറി കാല്‍നടയാത്രപോലും ദുസഹമായി മാറിയിരിക്കുകയാണ്. അമിതവേഗതയില്‍ പൂഴിയുമായി ചീറിപ്പായുന്ന ടിപ്പറുകള്‍ക്കെതിരെ പ്രതിഷേധിച്ച നാട്ടുകാരെ മണ്ണ് മാഫിയാ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. വീട് നിര്‍മ്മിക്കാനുളള അനുവാദത്തിന്റെ മറവിലാണ് പൂഴി കടത്തുന്നത്.

വീട് നിര്‍മ്മിക്കുന്നതിനായി അഞ്ച് സെന്റു മുതല്‍ പത്ത് സെന്റ് വരെയുളള ഭൂമിയില്‍ മണ്ണ് നീക്കം ചെയ്യുന്നതിനും നികത്തുന്നതിനും നിയമവിധേയമായി പെര്‍മിറ്റ് നല്‍കുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്തുകൊണ്ടാണ് കുന്നിടിച്ച് പൂഴികടത്തുന്നത്.

നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് മണ്ണെടുക്കുന്നത്. രാവിലെ എട്ടിന് മുന്‍പും വൈകുന്നേരം ആറിന് ശേഷവും മണ്ണ് മാന്തിയന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നും അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും മണ്ണെടുപ്പ് നടത്താന്‍ പാടില്ലെന്നുമാണ് പെര്‍മിറ്റിലെ നിര്‍ദ്ദേശം. എന്നാല്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ് മണ്ണെടുക്കുന്നത്. മേഖലയില്‍ ഏറ്റവും കൂടുതല്‍ കുടിവെളളക്ഷാമം നേരിടുന്ന പ്രദേശമാണ് കുറവിലങ്ങാട് പഞ്ചായത്ത്.

കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്തില്‍ പതിനേഴോളം കുടിവെളളപദ്ധതികളാണുളളത്. താഴ്ന്ന പ്രദേശങ്ങള്‍ നികത്തപ്പെടുകയും കുന്നുകള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നതോടെ ഇവയെല്ലാം പ്രതിസന്ധിയിലാവുകയും ദൂരവ്യാപകമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും.

മണ്ണ് നീക്കം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന അധികാരവും നിയന്ത്രണവും ഇല്ലാതാവുകയും വ്യവസായ വകുപ്പിന് കീഴില്‍ മൈനിങ് ആന്റ് ജിയോളജിയിലേക്ക് കൂടുതല്‍ അധികാരമെത്തുകയും ചെയ്തതോടെ ഏത് കുന്നും മലയും ഇടിക്കുവാനുളള അനുവാദം അനായാസം മണ്ണ് മാഫിയ സമ്പാദിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

Entertainment

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

പുതിയ വാര്‍ത്തകള്‍

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.