കോട്ടയം: കര്‍മ്മരേഖ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നാളെ (2-04) നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് ഉദ്ഘാടനവും കര്‍മ്മരേഖ മാസിക പുനഃപ്രകാശനവും നോവലിസ്റ്റ് സി. വി. ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. ട്രസ്റ്റ് പ്രസിഡന്റ് പി. രാജേ്ഷ് അദ്ധ്യക്ഷത വഹിക്കും. കെ.റ്റി. പുരുഷോത്തമന്‍, കമലാഗോവിന്ദ്, രാജു വള്ളികുന്നം, ബാലകൃഷ്ണ ആചാരി തുടങ്ങിയവര്‍ പങ്കെടുക്കും. 5ന് സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ് വിനോദ് ചമ്പക്കര ‘കുഞ്ചന്‍ നമ്പ്യാര്‍’ കഥാപ്രസംഗം അവതരിപ്പിക്കും.
















