വൈക്കം: ആശ്രമം സ്‌കൂളും ഹൈടെക്കിലേക്ക്. സ്‌കൂളിനെ ആധുനിക നിലവാരത്തിലേക്കുയര്‍ത്തുന്നതിന് തുടക്കം കുറിച്ചുകൊണ്ട് രണ്ടു കോടി രൂപ ചെലവഴിച്ച് 38 ക്ലാസ് മുറികളിലാണ് ഹൈടെക് സംവിധാനമൊരുക്കുന്നത്. അടുത്ത അധ്യയന വര്‍ഷത്തില്‍ പുതിയ സംവിധാനത്തിലായിരിക്കും ക്ലാസ്സുകളുടെ പ്രവര്‍ത്തനം. ഹൈടെക് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി സ്‌കൂളിനു മുന്നില്‍ 15 ലക്ഷം രൂപ ചെലവില്‍ ഓര്‍ണമെന്റ് ഗെയിറ്റ് നിര്‍മ്മിക്കും. ഇതിന്റെ ശിലാസ്ഥാപനം പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ് എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.
















