തലശ്ശേരി: സിപിഎം ആക്രമണത്തില്‍ സ്ത്രീ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ആര്‍എസ്എസ് തലശ്ശേരി താലൂക്ക് കാര്യകാരി പ്രതിഷേധം അറിയിച്ചു.
സമാധാനയോഗത്തിന് ശേഷവും പിറ്റേ ദിവസം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം നടത്തിയത് സിപിഎം നേതൃത്വത്തിന്റെ വാക്കുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കുവാന്‍ പ്രവര്‍ത്തകര്‍ തയ്യാറാവുന്നില്ല എന്നുള്ളതിന്റെ തെളിവാണ്. സിപിഎം അക്രമം ഉപേക്ഷിക്കുവാനും ആയുധം താഴെ വെക്കുവാനും തയ്യാറല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. സിപിഎം അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടി പോലീസ് സ്വീകരിക്കാന്‍ തയ്യാറാവണമെന്നും അക്രമികളെ സംരക്ഷിക്കാതിരിക്കുകയും പൊതുസമൂഹം സിപിഎം അക്രമികളെ ഒറ്റപ്പെടുത്തണമെന്നും ആര്‍എസ്എസ് തലശ്ശേരി താലൂക്ക് കാര്യകാരി പ്രതിഷേധക്കുറിപ്പില്‍ അറിയിച്ചു.
















