വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ 93-ാമത് വാര്‍ഷികം സോഷ്യല്‍ ജസ്റ്റിസ് വെല്‍ഫയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. സത്യഗ്രഹത്തില്‍ രക്തസാക്ഷികളായവരെ കുഴിച്ചുമൂടിയ ദളവാക്കുളത്ത് സംസ്ഥാന പ്രസിഡന്റ് അപ്പാഞ്ചിറ പൊന്നപ്പന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സമ്മേളനം നഗരസഭ ചെയര്മാന് എന്‍. അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വൈക്കം സത്യഗ്രഹ സ്മാരകസമിതി സെക്രട്ടറി സുകുമാരന്‍ മൂലേക്കാട് ആമുഖ പ്രസംഗവും, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി സത്യന് മുഖ്യപ്രസംഗവും നടത്തി. വയലാര്‍ സാഹിത്യ അവാര്‍ഡ് ജേതാവ് സുബ്രഹ്മണ്യന് അമ്പാടിയെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: