ശ്രീകണ്ഠപുരം: ചേപ്പറമ്പില്‍ കരിങ്കല്‍ മാഫിയാ സംഘം കയ്യേറിയ ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കുമെന്ന് ബിജെപി ഇരിക്കൂര്‍ നിയോജകമണ്ഡലം കമ്മറ്റി യോഗം മുന്നറിയിപ്പ് നല്‍കി. കശുവണ്ടി, റബ്ബര്‍ എന്നിവയുടെ വലയിടിക്കാനുള്ള വ്യാപാരികളുടെ നീക്കത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പി.കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.രമേശന്‍ സ്വാഗതവും കെ.കെ.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.
















