പനച്ചിക്കാട്: മുതിര്‍ന്ന ബിജെപി നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ സപ്തതി- സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പനച്ചിക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് സ്വാഗതസംഘം രൂപീകരണയോഗം കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍ .മുരളീധരന്‍ ഉദഘാടനം ചെയ്തു. പനച്ചിക്കാട് നെല്ലിക്കല്‍ കാലായില്‍ താല്‍ക്കാലിക ഷെഡില്‍ കഴിയുന്ന യുവതികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ തിരുമാനിച്ചു .
കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയപ്രകാശ് വാകത്താനം, കെ.എന്‍. ദാമോദരന്‍ നമ്പൂതിരി കിഴുപ്പുറം , രതീഷ് ചിങ്ങവനം , എം.പി. രാധാകൃഷ്ണന്‍, സി.കെ. പുരുഷോത്തമന്‍ നായര്‍ ചാന്നാനിക്കാട്, ഡോ. ഇ.കെ. വിജയകുമാര്‍, ജോയല്‍ കെ ഏബ്രഹാം കരുമാങ്കല്‍, ഗിരീശന്‍ ഗിരിമഗലം, എസ് രാധാകൃഷ്ണന്‍, ബിനു പുള്ളൂവേലിക്കല്‍, എം.പി. രാധാകൃഷ്ണന്‍, കെ.ആര്‍. രാധാകൃഷ്ണന്‍ കാവുംങ്കല്‍ ,പി.പി. മോഹനന്‍, വാര്‍ഡ് മെമ്പര്‍മാരായ പ്രസീത സി രാജു, ഡോ. ലിജി വിജയകുമാര്‍, സുമ മുകുന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു
















