കറുകച്ചാല്‍: സംസ്ഥാന മികവുത്സവത്തില്‍ പങ്കെടുക്കാന്‍ കുന്നന്താനം പാലയ്‌ക്കല്‍ തകിടി സെന്റ് മേരീസ് ഗവണ്‍മെന്റ് സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാതല മികവുത്സവത്തില്‍ പങ്കെടുത്ത 28 സ്‌കൂളുകളില്‍ നിന്നുമാണ് 5 സ്‌കൂളുകളെ തിരഞ്ഞെടുത്തത്. മികവുത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ടി മുരുകേശ്. ഉദ്ഘാടനം ചെയ്തു. ഡിപിഒ ആര്‍ വിജയമോഹന്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്. എസ്. ശ്യാംകുമാര്‍ ബിപിഒമാരായ കെ.എം ശ്രീകുമാര്‍ (അടൂര്‍) രാധാകൃഷ്ണന്‍ (പന്തളം), രാജേഷ്(വള്ളിക്കാട് (പത്തനംത്തിട്ട) സിന്ദു, ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
















