കോട്ടയം: റെയില്‍വേ സ്റ്റേഷനിലെ ടാക്‌സി ഡ്രൈവറായ വിജയന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച സുമകുട്ടപ്പനെ കോട്ടയം ടൗണ്‍ ടാക്‌സി ഡ്രൈവേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ തീരുനക്കര ടാക്‌സി സ്റ്റാന്‍ഡില്‍ അനുമോദിച്ചു.
കമ്മറ്റി കണ്‍വീനര്‍ പി.കെ. ഷൈജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ സുമയെ പൊന്നാട അണിയിച്ചു. ആര്‍. അജയ്‌കുമാര്‍, സി.എന്‍. സത്യനേശന്‍, നളിനാക്ഷന്‍ നായര്‍, എം.ബി. സന്തോഷ്‌കുമാര്‍, എ.ഡി. സുരേഷ് എന്നിവര്‍ സംസാരിച്ചു. സുമയ്‌ക്ക് നല്‍കിയ പാരിതോഷികം വിജയന്റെ കുടുംബത്തിന് അവര്‍ കൈമാറി.
















