കണ്ണൂര്‍: സംസ്‌കൃതം ജീവന പരിവര്‍ത്തനത്തിന്റെ ഭാഷയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച സംസ്‌കൃതാധ്യാപക സംഗമവും യാത്രയയപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജനാര്‍ദ്ദനന്‍ ആലച്ചേരി ഒഎസ്‌കെ എരമംഗലം എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും മന്ത്രി നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഐറിഷ് ആറാംകോട്ടം അധ്യക്ഷത വഹിച്ചു. ശഹ്കരനാരാണയന്‍, രാജിത്ത് കുളവയല്‍, എന്‍.വി.പ്രജിത്ത്, സി.പി.സനല്‍ ചന്ദ്രന്‍, കണ്ണൂര്‍ ഡിഡിഇ ബാബുരാജ്, എ.വി.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. വി.ബി.കുബേരന്‍ നമ്പൂതിരി സ്വാഗതവും ഷീബ ടീച്ചര്‍ നന്ദിയും പറഞ്ഞു. വിരമിക്കുന്ന അധ്യാപകരായ പി.സി.രാധാകൃഷ്ണന്‍, ഗീതാ കുമാരി എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
















