കണ്ണൂര്‍: മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തിപകരുന്ന മാധ്യമ പ്രവര്‍ത്തനം, അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം, നിയമസഭാ നടപടികളുടെ റിപ്പോര്‍ട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളില്‍ ദൃശ്യ-അച്ചടിമാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികള്‍ക്കായി യഥാക്രമം ആര്‍.ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ്, ഇ.കെ. നായനാര്‍ മാധ്യമ അവാര്‍ഡ്, ജി.കാര്‍ത്തികേയന്‍ മാധ്യമ അവാര്‍ഡ് എന്നീ പേരുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡുകള്‍ക്കായി കേരള നിയമസഭ അപേക്ഷകള്‍ ക്ഷണിച്ചു. അച്ചടി ദൃശ്യ മാധ്യമ വിഭാഗങ്ങള്‍ ഓരോന്നിനും മൂന്നു വീതം അവാര്‍ഡുകള്‍ ഉണ്ടായിരിക്കും. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. 2016 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്ത സൃഷ്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി പരിഗണിക്കേണ്ട റിപ്പോര്‍ട്ടുകളുടെ/ പരിപാടികളുടെ അഞ്ച് പകര്‍പ്പുകള്‍ സഹിതം നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ഏപ്രില്‍ അഞ്ചിനകം സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ നല്‍കണം. അവാര്‍ഡിനെ സംബന്ധിക്കുന്ന നിബന്ധനകള്‍, അപേക്ഷാ ഫോറം എന്നിവ അടങ്ങുന്ന വിശദമായ വിജ്ഞാപനം കേരള നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.niy masabha.org ല്‍ ലഭിക്കും.
















