പഴയങ്ങാടി: മാടായിപ്പാറ ഖനനത്തിലൂടെ മാടായി പ്രദേശത്തുള്ള ജനങ്ങളുടെ ദുരിതം അവസാനിക്കുന്നതിന് മുമ്പ് ചൈനാക്ലേ കെട്ടിടത്തില്‍ ബിവറേജ് ഔട്ട് ലെറ്റ് സ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കം അനുവദിക്കില്ലെന്ന് ബിജെപി മാടായി പഞ്ചായത്ത് കമ്മറ്റി പ്രസ്താവിച്ചു. ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സൈ്വര്യജീവിതം തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്നു അധികൃതര്‍ പിന്‍മാറാത്ത പക്ഷം ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ സി.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സജീവന്‍, ടി.പി.രാജഷ്, എന്‍.രതീഷ് എന്നിവര്‍ സംസാരിച്ചു
















