പള്ളിക്കത്തോട്: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സന്ധ്യാ ദേവിക്ക് മാനനഷ്ടക്കേസിന് ഒരുലക്ഷം രൂപയും ആറ് ശതമാനം പലിശയും കോടതി ചെലവും കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി വിധിച്ചു. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റായിരിക്കേ ഇഎംഎസ് ഭൂരഹിത ഭവനരഹിത പദ്ധതിയുമായി ബന്ധപ്പെട്ട് ഇളംപള്ളി തളയ്‌ക്കല്‍ സെബാസ്റ്റ്യന്‍ കുര്യാക്കോസിന്റെ സ്ഥലം അന്യായമായി കൈവശപ്പെടുത്തി പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിക്കുകയുണ്ടായി. ആ ബോര്‍ഡ് നശിപ്പിച്ചെന്നാരോപിച്ച് പഞ്ചായത്ത് കൊടുത്ത കേസിനെതിരെ ഉടമസ്ഥന്‍ കൊടുത്ത കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. ഈ വിഷയത്തില്‍ ക്രിമിനല്‍ കേസ് നടപടികള്‍ പുരോഗമിക്കുകയാണ്.
















