കൂടാളി: കൂടാളി വിവേകാനന്ദ വിദ്യാലയം വാര്‍ഷികാഘോഷം 25 ന് വിപുലമായ പരിപാടികളോടെ നടത്തും. വൈകുന്നേരം 5 മണിക്ക് സ്കൂള്‍ പ്രധാനാധ്യാപിക വി.സി.ഇന്ദിരയുടെ അധ്യക്ഷതയില്‍ പ്രശസ്ത സംഗീതജ്ഞന് കാഞ്ഞങ്ങാട് രാമചന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സഹ അക്കാദമിക് പ്രമുഖ് എ,കെ.സഹദേവന് മുഖ്യപ്രഭാഷണം നടത്തും. ചിന്മയമിഷന് സെക്രട്ടറി മഹേഷ് ചന്ദ്രബാലിഗ, ഇരിക്കൂര്‍ ജിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ എ.കെ.അജിത് കുമാര്‍, വിവേകാനന്ദ വിദ്യാലയം സെക്രട്ടറി കെ.രാജു, മാതൃസമിതി പ്രസിഡണ്ട് കെ.സജിന തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: