ഇരിട്ടി: ആറളം ഫാം ടെക്നിക്കല്‍ സ്റ്റോര്‍ ഓഫിസില്‍ കയറിയ രാജവെമ്പാലയെ വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ടു. ഓടംതോടുള്ള ഓഫിസില്‍ ഇന്നലെ വൈകിട്ട് 4.15 ന് കയറിപറ്റിയ രാജവെമ്പാലയെയാണ് 7.45 ന് വനം റാപ്പിഡ് റെസ്പോണ്‍സ് ടീമിലെ പാമ്പു പിടുത്ത വിദഗ്ധരായ ചന്ദ്രന് കുറ്റിക്കല്‍, വിജയ് നീലകണ്ഠന്, ഫോറസ്റ്റര്‍ മുരളീധരന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രധാന ഓഫിസിനു സമീപമുള്ള സ്റ്റോറിലാണ് 12 അടി നീളമുള്ള രാജവെമ്പാല കയറിക്കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: