ധര്‍മ്മടം: കിഴക്കേപാലയാടുള്ള ശ്രീനിവാസ സേവാ മന്ദിരത്തിന് നേരെ കരിഓയില്‍ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സിപിഎം പ്രവര്‍ത്തകരാണ് മന്ദിരത്തിന് നേരെ കരി ഓയില്‍ ഒഴിച്ചത്. ധര്‍മടം പോലീസില്‍ പരാതി നല്‍കി. സ്ഥലത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ സിപിഎം പ്രവര്‍ത്തകരുടെ ശ്രമത്തിന്റെ ഭാഗമാണ് സംഭവമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. നേതൃത്വത്തിന് പോലും അടങ്ങാതെ സിപിഎം അക്രമിസംഘങ്ങള്‍ നാട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കകയാണ്. സിപിഎം അക്രമ രാഷ്‌ട്രീയത്തിനെ തിരിച്ചറിയാനും സിപിഎം അക്രമി സംഘത്തെ ഒറ്റപ്പെടുത്താന്‍ പൊതുസമൂഹം തയ്യാറാവണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
















