തലയോലപ്പറമ്പ്: ജനവാസകേന്ദ്രത്തില്‍ ബീവറേജ് ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സമരം നടത്തി. തോന്നല്ലൂര്‍ പയ്യപ്പിള്ളില്‍ പൂഴിമേല്‍ സര്‍പ്പക്കാവ്, തോട്ടത്തില്‍ നാഗരാജ ക്ഷേത്രം, താമരക്കാട്ട് കന്നടിച്ചാത്തന് ക്ഷേത്രം, സെറ്റില്‍മെന്റ് കോളനി, അംഗന്‍വാടി എന്നിവക്കു പുറമെയാണ് ഏറ്റവും കുടുതല്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നിടത്ത് ബീവറേജ് ഔട്ട് ലെറ്റ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. കുടുബശ്രീ അംഗങ്ങളുടെ സമരത്തിന് പിന്തുണച്ച് നടന്ന യോഗത്തില്‍ എഡിഎസ് പ്രസിഡന്റ് സുദര്‍ശന അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ രാജേഷ് ഉത്ഘാടനം ചയ്തു. വിജി മനോഹരന്, രാധ, ശകുന്തള, കുട്ടപ്പന്, സുനില്‍ കുമാര്‍, തോമസ്, സനല്‍കുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: