കണ്ണൂര്‍: എസ്എസ്എല്‍സി ബയോളജി പരീക്ഷയുമായി ബന്ധപ്പെട്ട് അഞ്ച് പ്രധാന പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള മലയാളം വീഡിയോ തയ്യാറായി. നാളെയാണ് ബയോളജി പരീക്ഷ. യൂട്യൂബില്‍ ഗഅചചഡഞഇഘഅടടഞഛഛങ എന്ന പേരിലാണ് ഈ വീഡിയോ ലഭ്യമാകുക. 10 മുതല്‍ പതിനഞ്ച് മിനിറ്റുവരെയാണ് ഓരോ പാഠഭാഗങ്ങളുടെയും വീഡിയോയുടെ ദൈര്‍ഘ്യം. ഡിഎന്‍എ, പ്രതിരോധം, പാന്‍ക്രിയാസ്, തൈറോയ്ഡ്, രക്തഗ്രൂപ്പ് എന്നീ പാഠങ്ങളാണ് വീഡിയോയിലുള്ളത്. പാഠപുസ്തകങ്ങളെ മാത്രം ആശ്രയിച്ച് പഠിക്കുന്നതിനേക്കാള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായിരിക്കും ഈ വീഡിയോ. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നിര്‍ദേശപ്രകാശം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ അനുശ്രീ എന്ന വിദ്യാര്‍ഥിയാണ് ഇത് തയ്യാറാക്കിയത്. നിഖിലാണ് വീഡിയോ ഡിസൈന്‍ നിര്‍വഹിച്ചത്. പഠനസഹായികളായ വീഡിയോകള്‍ പലതും ലഭ്യമാണെങ്കിലും അവെയല്ലാം ഇംഗ്ലിഷിലുള്ളവയാണ്. മലയാളത്തില്‍ ഇത്തരം വീഡിയോകള്‍ വിരളമാണ്. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
















