കണ്ണൂര്‍: ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ജലസാക്ഷരതാ ക്ലാസ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ജലസംരക്ഷണ പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു. നിത്യജീവിതത്തില്‍ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്ന ജലസംക്ഷണ രീതികള്‍ നാം തിരിച്ച് പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജലം അമൂല്യമാണെന്ന അറിവല്ല; അത് പാഴാക്കരുെതന്ന തിരിച്ചറിവാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷരായ വി.കെ.സുരേഷ് ബാബു, ടി.ടി.റംല, മെമ്പര്‍മാരായ അജിത്ത് മാട്ടൂല്‍, ജോസഫ് വര്‍ഗ്ഗീസ്, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ ടി.അജയകുമാര്‍, സുരക്ഷാ പദ്ധതി അസിസ്റ്റന്റ് ടി.വൈശാഖ് മോഹനന്‍ എന്നിവര്‍ സംസാരിച്ചു. സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ വി.വി.പ്രകാശ് ക്ലാസിന് നേതൃത്വം നല്‍കി. സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.ഡി.വത്സല സ്വാഗതവും അസി.കോ ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു. ജലദിനമായ ഇന്ന് ജില്ലയിലെ മുഴുവന്‍ വിദ്യാകേന്ദ്രങ്ങളിലും പ്രതേ്യകം ജലസംരക്ഷണ ക്ലാസ് സംഘടിപ്പിക്കും.
















