തിരുവനന്തപുരം : മൊബൈല്‍ ഉപയോഗം കുടുംബ ബന്ധങ്ങളെ ഇല്ലാതാക്കുന്ന തരത്തിലേക്ക് വഴിമാറുന്നത് തടയാന്‍ ശക്തമായ ബോധവത്കരണം ആവശ്യമാണെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കെ.സി റോസക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന കമ്മീഷന്‍ മെഗാഅദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിവാഹിതര്‍ക്ക് ബോധവത്കരണം അനിവാര്യമാണ്. മൊബൈല്‍ വഴിയുള്ള പരിചയങ്ങള്‍ വിവാഹേതരബന്ധങ്ങളായി പരിണമിക്കുന്നു. ഇത്തരത്തില്‍ ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ പരാതികള്‍ നിരന്തരം എത്തുന്നു.
വിവാഹത്തിന് മുന്‍പ് തന്നെ ചെറുപ്പക്കാര്‍ക്കും ഒപ്പം വിവാഹിതരായവര്‍ക്കും ബോധവത്കരണം നല്‍കണം. മൊബൈല്‍ ബന്ധങ്ങളില്‍ പെട്ട് കുടുംബത്തെ മറക്കുന്ന ഗൃഹനാഥന്മാരും വീട്ടമ്മമാരും സമൂഹത്തിന്റെ അധ:പതനത്തെയാണ് കാണിക്കുന്നത്. 141 കേസുകളാണ് പരിഗണിച്ചത്. 81 എണ്ണം തീര്‍പ്പാക്കി. 46 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
















