തിരുവഞ്ചൂര്‍: പാറമ്പുഴ മൂലേപ്പറമ്പില്‍ എം.കെ.ലാലസന്‍, പ്രസന്നകുമാരി, പ്രവീണ്‍ലാല്‍ എന്നിവരെ അതിമൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയവിധി സ്വാഗതാര്‍ഹമെന്ന് ജനസുരക്ഷാ കര്‍മ്മ സമിതി അറിയിച്ചു. പ്രസ്തുത കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരായ പാമ്പാടി സിഐ സാജു വര്‍ഗീസ്, ഉള്‍പ്പെടെ മുഴുവന്‍ ഉദ്യോഗസ്ഥര്‍കക്കും കൊലപാതകത്തെതുടര്‍ന്ന് രൂപീകരിച്ച ആകക്ഷന്‍ കൗണ്‍സിലായ ജനസുരക്ഷാ കര്‍മ്മസമിതിയുടെയും നാട്ടുകാരുടെയും നന്ദി അറിയിക്കുന്നതായി സമിതി ഭാരവാഹികളായ ബിനു പാറയില്‍, സുനില്‍കുമാര്‍ കീരനാട്ട്, സുരേഷ് ബാബു, റെജി പുത്തേട്ടുമറ്റം, മനോജ് പാറമ്പുഴ, ശിവദാസന്‍ നായര്‍, പി.എന്‍.അനിയപ്പന്‍, ജയമോന്‍ എന്നിവര്‍ അറിയിച്ചു.
















