കണ്ണൂര്‍: ചുമട്ടുതൊഴിലാളി(തൊഴില്‍ ക്രമീകരണവും ക്ഷേമവും) പദ്ധതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത അഞ്ച് തൊഴിലുടമകളെ തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പിഴ വിധിച്ചു. കേരള ചുമട്ടുതൊഴിലാളി നിയമം 1978 പ്രകാരം ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഫയല്‍ ചെയ്ത കേസിലാണ് തളിപ്പറമ്പിലെ 5 സ്ഥാപന ഉടമകളെ കോടതി ശിക്ഷിച്ചത്. ചുമട്ടുതൊഴിലാളി ക്ഷേമ പദ്ധതി ജില്ലയില്‍ നടപ്പിലാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തളിപ്പറമ്പിലെ ഒരു വിഭാഗം വ്യാപാരികള്‍ ക്ഷേമപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്ത്.
















