കണ്ണൂര്‍: ഉത്തരകേരള കവിതാ സാഹിത്യവദിയുടെ ആഭിമുഖ്യത്തില്‍ മലയാള ഭാഷാ സമ്മേളനവും വാരം ബാലകൃഷ്ണന്റെ കാവ്യസ്മൃതി ഗ്രന്ഥ പ്രകാശനവും 26ന് നടക്കും. പുസ്തക പ്രകാശനം ഉച്ചക്ക് 2 മണിക്ക് വാരം ബാലൃഷ്ണന്റെ വീട്ടില്‍ നടക്കും. തുടര്‍ന്ന് കണ്ണൂര്‍ വീറ്റ് ഹൗസില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന പരിപാടിയില്‍ കൊറ്റാളി ശോഭന ടീച്ചര്‍ക്ക് നാട്യകലാരത്‌ന പുരസ്‌കാരം സമര്‍പ്പണം, സാഹിത്യ ചര്‍ച്ച, കവിസദസ്സ്, ഗാനവേദി എന്നിവ നടക്കും. പരിപാടികളുടെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും പി.ആര്‍.നാഥ് നിര്‍വ്വഹിക്കും. ഡോ.കൂമുള്ളി ശിവരാമന്‍, ഡോ.എന്‍.കെ.ശശീന്ദ്രന്‍, അഡ്വ.പി.കെ.രവീന്ദ്രന്‍, സോമന്‍ മാഹി, സൗമി മട്ടന്നൂര്‍, മഹിജ കക്കാട്, വി.കെ.ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.പി.അബ്ദുള്‍ അസീസ്, ടി.പി.ആര്‍.നാഥ്, പി.എം.ശാന്തകുമാരി, ചന്ദ്രന്‍ മന്ന എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
















