ശ്രീകണ്ഠാപുരം: സര്‍ക്കാര്‍ ഭൂമിയിലെ മരം സ്വകാര്യ വ്യക്തി മുറിച്ചു മാറ്റിയതായി പരാതി.തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ കോട്ടൂര്‍ വില്ലേജാഫീസിന് മുന്‍വശത്ത് പുറമ്പോക്ക് ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന രണ്ട് വന്‍ മാവുകളാണ് തന്റെ സ്ഥലത്താണ് മരമുളളതെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി മുറിച്ചു മാറ്റിയത്. മരം മുറിച്ചു മാറ്റിയ നടപടിയില്‍ പ്രദേശവാസികള്‍ പോലീസില്‍ പരാതി നല്‍കി. മരം മുറിച്ചുമാറ്റിയ നടപടിയില്‍ ബിജെപി ശ്രീകണ്ഠാപുരം മുന്‍സിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു. പി.വി.ശശിധരന്‍, കെ.സഹദേവന്‍, കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















