കോട്ടയം: ലോക ജലദിനവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (മാര്‍ച്ച് 21) രാവിലെ 10.30 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജലസംരക്ഷണ സെമിനാര്‍ ജില്ലാ കളക്ടര്‍ സി.എ ലത ഉദ്ഘാടനം ചെയ്യും. മീനച്ചില്‍ നദീതീര സംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ. രാമചന്ദ്രന്‍ പ്രഭാഷണം നടത്തും. ഫോട്ടോഗ്രാഫറും കളക്ട്രേറ്റ് ജൂനിയര്‍ സൂപ്രണ്ടുമായ കെ.സി. അനിയന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോപ്രദര്‍ശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
















