തളിപ്പറമ്പ്: പറശ്ശിനി കോള്‍ തുരുത്തി കണ്ടത്തില്‍ വളപ്പില്‍ മന്ദപ്പന്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ മരം പൊട്ടിവീണു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിന് സമീപത്തുള്ള കൂറ്റന്‍ മാവിന്റെ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് ക്ഷേത്രത്തിന് മുകളില്‍ മരം പൊട്ടിവീണത് കണ്ടത.് ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ഒരു മാസം മുന്‍പാണ് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞത്. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
















